മീ ടൂ കേസ്; നടൻ അർജുൻ സർജയ്ക്ക് ക്ലീൻചിറ്റ് നൽകി പൊലീസ്
'വിസ്മയ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റിഹേഴ്സൽ സമയത്ത് അർജുൻ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.
മീ ടൂ ആരോപണക്കേസിൽ തെന്നിന്ത്യൻ നടൻ അർജുൻ സർജയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി പൊലീസ്. തെളിവുകളുടെ അഭാവത്തിൽ അർജുൻ സർജയെ കുറ്റവിമുക്തനാക്കുകയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് (എ.സി.എം.എം.) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായും പൊലീസ് അറിയിച്ചു.
2018ലാണ് കേസിനാസ്പദമായ ആരോപണമുയര്‍ന്നത്. 'വിസ്മയ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റിഹേഴ്സൽ സമയത്ത് അർജുൻ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. സിനിമയിൽ അർജുന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു അവർ അഭിനയിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെ കബൺപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെ.എഫ്.സി.സി.) ശ്രമം നടത്തിയെന്ന വാര്‍ത്തയും വിവാദമായിരുന്നു.
Me Too: Actor Arjun Sarja gets clean chit after 3 years in sexual misconduct case
Adjust Story Font
16