Quantcast

നിങ്ങള്‍ ഞങ്ങളുടെ അനുഗ്രഹമായിരുന്നു; ഭര്‍ത്താവിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മീന

ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്

MediaOne Logo

Web Desk

  • Updated:

    14 July 2022 7:03 AM

Published:

14 July 2022 7:02 AM

നിങ്ങള്‍ ഞങ്ങളുടെ അനുഗ്രഹമായിരുന്നു; ഭര്‍ത്താവിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മീന
X

തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവും വ്യവസായിയുമായ വിദ്യാസാഗര്‍ ഈയിടെയാണ് അന്തരിച്ചത്. സാഗറിന്‍റെ അകാലത്തിലുള്ള വിയോഗം കുടുംബത്തെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്

''നിങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാൽ വളരെ വേഗം ഞങ്ങളിൽ നിന്ന് അകന്നുപോയി. ഞങ്ങളുടെ (എന്‍റെ) ഹൃദയങ്ങളിൽ എന്നും നിങ്ങളുണ്ടാകും. നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ഥനക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല ഹൃദയങ്ങൾക്ക് നന്ദി പറയാൻ ഞാനും എന്‍റെ കുടുംബവും ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് തീർച്ചയായും അവ ആവശ്യമാണ്. ഞങ്ങളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദിയുണ്ട്. ആ സ്നേഹം ഞങ്ങളറിയുന്നു'' മീന കുറിച്ചു.

കഴിഞ്ഞ ജൂണ്‍ 28നാണ് വിദ്യാസാഗര്‍ വിടപറയുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മീനയ്ക്കും ഭർത്താവിനും കോവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായശേഷവും വിദ്യാസാഗറിന് ശ്വാസകോശരോഗങ്ങൾ തുടർന്നു. ആറുമാസമായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2009 ജൂണിലാണ് മീനയും സാഗറും വിവാഹിതരായത്.ബാലതാരമായ നൈനിക മകളാണ്.

TAGS :

Next Story