Quantcast

നടി മീരാ നന്ദന്‍ വിവാഹിതയായി

ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍

MediaOne Logo

Web Desk

  • Published:

    29 Jun 2024 3:03 AM GMT

Meera Nandan wedding
X

തൃശൂര്‍: നടി മീരാ നന്ദന്‍ വിവാഹിതയായി. ഗുരുവായൂരില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. വിവാഹച്ചടങ്ങിന്‍റെ ചിത്രങ്ങള്‍ മീര സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. '' 'ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ജീവത കാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്. മാതാപിതാക്കൾ പരസ്പരം സംസാരിച്ചതിന് ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെ... എന്നാൽ അതിന്റെതായ പ്രത്യേകതകളുമുണ്ട്, അവർ കണ്ടു മുട്ടുന്നു, പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിക്കുന്നു' വിവാഹ നിശ്ചയ വാര്‍ത്ത പങ്കുവച്ചുകൊണ്ട് മീര കുറിച്ചത് ഇങ്ങനെയായിരുന്നു.

അവതാരകയായിട്ടാണ് മീര കരിയര്‍ തുടങ്ങിയത്. 2008ൽ ദിലീപ് നായകനായ മുല്ലയിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2009ൽ വാൽമീകി എന്ന ചിത്രത്തിലുടെ തമിഴിയിലും 2011ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014ൽ കരോട് പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും മീര അരങ്ങേറ്റം കുറിച്ചു. പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കരി, തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മീര ഇപ്പോൾ സിനിമയിൽ നിന്നും ഇടവേളയെടുത്ത് റോഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. 2017 ന് ശേഷം ആറു വർഷത്തോളം മീര സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഈ വർഷം പുറത്തിറങ്ങിയ എന്നാലും എന്‍റളിയാ എന്ന ചിത്രമാണ് മീരയുടെതായി അവസാനം പുറത്തിറങ്ങിയ സിനിമ.

TAGS :

Next Story