Quantcast

'സിനിമയില്‍ സ്ത്രീക്കും പുരുഷനും തുല്യ വേതനം നല്‍കണം'; അപര്‍ണ ബാലമുരളി

പുരസ്കാരം കിട്ടിയാല്‍ അവസരം നഷ്ടമാകുമെന്ന പേടി ചിലര്‍ക്കുണ്ടെന്നും ആ രീതി മാറണമെന്നും അപര്‍ണ

MediaOne Logo

ijas

  • Updated:

    2022-07-23 11:18:49.0

Published:

23 July 2022 11:12 AM GMT

സിനിമയില്‍ സ്ത്രീക്കും പുരുഷനും തുല്യ വേതനം നല്‍കണം; അപര്‍ണ ബാലമുരളി
X

കൊച്ചി: സിനിമാ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യ ശമ്പളം നൽകണമെന്ന് ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി. താൻ വലിയ ശമ്പളം വാങ്ങാറില്ലാത്തതുകൊണ്ട് കുറക്കേണ്ട കാര്യമില്ല. സമൂഹത്തിന് ഗുണകരമായ ചിത്രങ്ങൾ വന്നാൽ ശമ്പളം കുറക്കാൻ തയ്യാറാണെന്നും അപർണ ബാലമുരളി പറഞ്ഞു.

ദേശീയ തലത്തില്‍ തന്‍റെ പേര് വന്നതിലും ചര്‍ച്ചയായതും വലിയ ഭാഗ്യമാണ്. പുരസ്കാരം കിട്ടിയാല്‍ അവസരം നഷ്ടമാകുമെന്ന പേടി ചിലര്‍ക്കുണ്ടെന്നും ആ രീതി മാറണമെന്നും അപര്‍ണ പറഞ്ഞു. തന്നെ സംബന്ധിച്ച് കുറച്ച് സിനിമകള്‍ മുന്നിലുണ്ടെന്നും അത് എന്തായാലും ചെയ്യുമെന്നും അപര്‍ണ വ്യക്തമാക്കി. തങ്കം, ഇനി ഉത്തരം, പദ്മിനി എന്നിവയാണ് അപര്‍ണയുടേതായി പൂര്‍ത്തിയായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

സൂരറൈ പൊട്രുവിലെ ബൊമ്മിയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിനാണ് ദേശീയ അവാർഡ് നേട്ടം അപര്‍ണയെ തേടിയെത്തിയത്. താരം ഇപ്പോൾ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലാണ്. പുരസ്കാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച താരം പുരസ്കാരം സംവിധായക സുധാ കൊങ്കാരയ്ക്ക് സമര്‍പ്പിക്കുന്നതായും പ്രഖ്യാപിച്ചു.

TAGS :

Next Story