Quantcast

അപർണ ബാലമുരളിയോട് വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം; അനിഷ്ടം പ്രകടിപ്പിച്ച് നടി - വീഡിയോ

നടിക്ക് പൂവു സമ്മാനിക്കാനാണ് വിദ്യാർത്ഥി വേദിയിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    19 Jan 2023 6:28 AM

Published:

19 Jan 2023 6:10 AM

Aparna Balamurali
X

കോളജ് യൂണിയൻ ഉദ്ഘാടന വേദിയിൽ നടി അപർണ ബാലമുരളിക്കു നേരെ വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം. വേദിയിൽ കയറിവന്ന വിദ്യാർത്ഥി അപർണയ്ക്ക് ഷേക്ക്ഹാൻഡ് നൽകിയ ശേഷം തോളിൽ കയ്യിടാൻ ശ്രമിച്ചതോടെ നടി അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു. തങ്കം സിനിമയുടെ പ്രൊമോഷനായി എറണാകുളം ലോ കോളജിൽ എത്തിയതായിരുന്നു നടി. നടൻ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകന്‍ ബിജിപാല്‍ അടക്കമുള്ളവരും വേദിയിലുണ്ടായിരുന്നു.

നടിക്ക് പൂവു സമ്മാനിക്കാനാണ് വിദ്യാർത്ഥി വേദിയിലെത്തിയത്. ഷേക്ക് ഹാന്‍ഡ് നല്‍കിയതോടെ കസേരയില്‍ നിന്നെഴുന്നേറ്റ നടിയുടെ തോളിൽ കൈയിടാൻ ഇയാള്‍ ശ്രമിച്ചു. ഇതിൽ അപര്‍ണ അനിഷ്ടം പ്രകടിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. 'എന്താടോ ലോ കോളജ് അല്ലേ' എന്ന് നടി ഇയാളോട് ചോദിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികളിൽ ഒരാൾ വേദിയിൽ വച്ചു തന്നെ അപർണയോട് ക്ഷമ ചോദിച്ചു.



പിന്നീട് വീണ്ടും വേദിയിലെത്തിയ ഇയാൾ ആരാധകൻ ആയതു കൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ്, ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല എന്ന് വീഡിയോയിൽ പറഞ്ഞു. വീണ്ടും കൈ നീട്ടിയ യുവാവിന് നടി കൈ കൊടുക്കാൻ വിസമ്മതിച്ചു. അതോടെ ഒപ്പമുണ്ടായിരുന്ന വിനീതിനു നേരെ ഇയാള്‍ കൈ നീട്ടി. കൈ കൊടുക്കാതെ, കുഴപ്പമില്ല പോകൂ എന്നാണ് വിനീത് പറഞ്ഞത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ സഹീത് അറഫാത്ത് സംവിധാനം ചെയ്യുന്ന തങ്കം ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ബോളിവുഡ് നടൻ ഗിരീഷ് കുൽക്കർണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ശ്യാം പുഷ്‌കരന്റേതാണ് രചന.

Summary: misbehave against actress aparna balamurali in film promotion event

TAGS :

Next Story