ലതാ മങ്കേഷ്‌കർക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
1942 ൽ തന്‍റെ കരിയറാരംഭിച്ച ലതാ മങ്കേഷ്‌കർ 20 ഇന്ത്യൻഭാഷകളിലായി 25000 ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്
പ്രസിദ്ധ ഗായിക ലതാമങ്കേഷ്‌കർക്ക് 92-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ മധുര ശബ്ദം ലോകം മുഴുവൻ മുഴങ്ങിക്കേൾക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
'പ്രിയപ്പെട്ട ലതാ ദീതിക്ക് ജന്മദിനാശംസകൾ. അവരുടെ മധുരശബ്ദം ലോകം മുഴുവൻ മുഴങ്ങിക്കേൾക്കുന്നു. വിനയവും ഇന്ത്യൻ സംസ്‌കാരത്തോടുള്ള അവരുടെ അടങ്ങാത്ത അഭിനിവേശവും കൊണ്ട് വലിയ ആദരവുകൾ അർഹിക്കുന്നുണ്ടവർ.അവരുടെ ആരോഗ്യമുള്ള ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു'. പ്രധാനമന്ത്രി പറഞ്ഞു.
Birthday greetings to respected Lata Didi. Her melodious voice reverberates across the world. She is respected for her humility & passion towards Indian culture. Personally, her blessings are a source of great strength. I pray for Lata Didi's long & healthy life. @mangeshkarlata
— Narendra Modi (@narendramodi) September 28, 2021
1942 ൽ തന്‍റെ കരിയറാരംഭിച്ച ലതാ മങ്കേഷ്‌കർ 20 ഇന്ത്യൻഭാഷകളിലായി 25000 ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാരതരത്‌ന പത്മവിഭൂഷൺ പത്മഭൂഷൺ തുടങ്ങി രാജ്യം നിരവധി ബഹുമതികള്‍ നൽകി അവരെ ആദരിച്ചു.
Adjust Story Font
16