20 ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മോഹന്‍ലാല്‍; 15 വര്‍ഷത്തെ പഠനം സൗജന്യം
വിശ്വശാന്തി ഫൗണ്ടേഷന്‍റെ പുതിയ സംരംഭമായ ‘വിന്‍റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്
അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷന്‍. വിദ്യാര്‍ഥികളുടെ പതിനഞ്ച് വര്‍ഷത്തെ വിദ്യാഭ്യാസ ചെലവാണ് മോഹന്‍ലാല്‍ ഏറ്റെടുത്തത്. വിശ്വശാന്തി ഫൗണ്ടേഷന്‍റെ പുതിയ സംരംഭമായ 'വിന്‍റേജ്' പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിന്ന് ആറാം ക്ലാസില്‍ പഠിക്കുന്ന ഇരുപത് കുട്ടികളെ തെരഞ്ഞെടുത്താണ് തുടര്‍ വിദ്യാഭ്യാസത്തിനുള്ള സഹായം നല്‍കുക. പതിനഞ്ച് വര്‍ഷത്തേക്കാണ് സഹായം നല്‍കുക. ഈ ഉദ്യമത്തില്‍ മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാന്‍ ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസ് കരിയേഴ്സ് എന്ന സ്ഥാപനവും ഉണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം തന്നെ അവരുടെ ഭാവി സുരക്ഷിതമാകാനുള്ള എല്ലാ സഹായങ്ങളും, മാര്‍ഗദര്‍ശനവും ഇതുവഴി അവര്‍ക്കു നല്‍കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് വിശ്വശാന്തി ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ -സ്വകാര്യ , കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്സിജന്‍ ലഭ്യതയുള്ള 200ലധികം കിടക്കകളാണ് ഫൗണ്ടേഷന്‍ ലഭ്യമാക്കിയത്.
Adjust Story Font
16