Quantcast

ഈ നൃത്തം ഞാന്‍ എന്നുമോര്‍ക്കും; മോഹന്‍ലാലിനൊപ്പം ഡാന്‍സ് ചെയ്ത വീഡിയോ പങ്കുവച്ച് അക്ഷയ് കുമാര്‍

ഒരു സ്വകാര്യ ചടങ്ങില്‍ ലാലിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ അക്ഷയ് കുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്

MediaOne Logo

Web Desk

  • Published:

    10 Feb 2023 8:30 AM

Mohanlal/Akshay kumar
X

മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യുന്ന അക്ഷയ് കുമാര്‍ 

മലയാളത്തിന്‍റെ മോഹന്‍ലാലിനൊപ്പം ചുവടുവച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ഒരു സ്വകാര്യ ചടങ്ങില്‍ ലാലിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ അക്ഷയ് കുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.



പഞ്ചാബി സ്റ്റൈലില്‍ തലപ്പാവ് ധരിച്ച് കുര്‍ത്തയണിഞ്ഞാണ് ലാലിന്‍റെ ഡാന്‍സ്. ഒപ്പം ചുവടു വച്ച് അക്ഷയ് കുമാറുമുണ്ട്. നൃത്തത്തിനു ശേഷം ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നുമുണ്ട്. മോഹന്‍ലാല്‍ സാറിനൊപ്പമുള്ള ഈ നൃത്തം താന്‍ എന്നും ഓര്‍മിക്കുമെന്നും അത്ര മനോഹരമായ നിമിഷങ്ങളായിരുന്നു എന്നു കുറിച്ചുകൊണ്ടാണ് അക്ഷയ് വീഡിയോ പങ്കുവച്ചത്. ഈയിടെ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനൊപ്പമുള്ള വീഡിയോ മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു.



അതേസമയം മോഹന്‍ലാല്‍ വീണ്ടും ബോളിവുഡില്‍ അഭിനയിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കമ്പനി, ആഗ്,തേസ് എന്നീ ഹിന്ദി ചിത്രങ്ങളിലാണ് ലാല്‍ അഭിനയിച്ചിട്ടുള്ളത്.



TAGS :

Next Story