Quantcast

ഹർ ഘർ തിരം​ഗയിൽ പങ്കാളിയായി മോഹൻലാൽ; എളമക്കരയിലെ വീട്ടില്‍ ദേശീയപതാക ഉയര്‍ത്തി

ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പതാക ഉയർത്തുന്നതിന്‍റെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു

MediaOne Logo

Web Desk

  • Updated:

    2022-08-13 03:49:36.0

Published:

13 Aug 2022 3:47 AM GMT

ഹർ ഘർ തിരം​ഗയിൽ പങ്കാളിയായി മോഹൻലാൽ; എളമക്കരയിലെ വീട്ടില്‍ ദേശീയപതാക ഉയര്‍ത്തി
X

കൊച്ചി: 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാ​ഗമായുള്ള ഹർ ഘർ തിരം​ഗയിൽ പങ്കാളിയായി നടന്‍ മോഹന്‍ലാലും. കൊച്ചി എളമക്കരയിലുള്ള വീട്ടില്‍ മോഹൻലാൽ പതാക ഉയർത്തി. ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പതാക ഉയർത്തുന്നതിന്‍റെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ദേശീയഗാനം ആലപിച്ച ശേഷം പതാകക്ക് സല്യൂട്ട് നൽകി. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.

75ാം സ്വാതന്ത്ര്യ വാർഷികത്തിന്‍റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗയ്ക്ക് രാജ്യത്ത് ഇന്ന് തുടക്കമായി. ഇന്ന് മുതൽ ആഗസ്ത് 15 വരെയുള്ള മൂന്ന് ദിവസങ്ങളിലായി വീടുകളിലും സ്ഥാപനങ്ങളിലും കൂട്ടായ്മകളിലും ദേശീയ പതാക ഉയർത്തും. സംസ്ഥാനത്തും ആഘോഷപരിപാടികൾ ആരംഭിച്ചു. മന്ത്രിമാരായ ജി. ആർ അനിൽ, കെ.എൻ ബാലഗോപാൽ എന്നിവർ തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയിൽ ദേശീയപതാക ഉയർത്തി. കേരള മുസ്‍ലിം ജമാ അത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ പതാക ഉയർത്തി.

TAGS :

Next Story