ഫെഫ്‍ക ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുത്ത് മോഹന്‍ലാല്‍
കൊച്ചിയിൽ ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംഗമ വേദിയിലായിരുന്നു അംഗത്വം സ്വീകരിച്ചത്
കൊച്ചി: ട്രേഡ് യൂണിയൻ അംഗത്വമെടുത്ത് നടൻ മോഹൻലാൽ. കൊച്ചിയിൽ ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംഗമ വേദിയിലായിരുന്നു അംഗത്വം സ്വീകരിച്ചത്. ഇതര സംസ്ഥാനങ്ങളിലെ സിനിമ മേഖലകളിൽ പ്രവർത്തിക്കുമ്പോഴാണ് മലയാള സിനിമ യൂണിയനുകളുടെ പ്രസക്തി മനസിലാകുന്നതെന്ന് മോഹൻലാൽ പറഞ്ഞു.
ബറോസിലൂടെ സംവിധായകനായ മോഹൻലാൽ സിനിമ ട്രേഡ് യൂണിയനായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിലാണ് അംഗത്വം എടുത്തത്. ഫെഫ്ക ചെയര്‍മാന്‍ സിബി മലയിലില്‍ നിന്ന് മോഹന്‍ലാലിന് അംഗത്വം സ്വീകരിച്ചു.
ഫെഫ്ക സ്ത്രീവിരുദ്ധമാണെന്ന് പറയുന്നവരെ സംഘടന ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വിമർശിച്ചു. കാരവന്റെ സുഖശീതളിമയിലോ സൈബർ ഇടത്തിലോ ഇരുന്ന് സ്ത്രീവാദം പറയുന്നവരല്ല ഫെഫ്കയിലുള്ളതെന്നും ബി.ഉണ്ണികൃഷ്ണൻ തുറന്നടിച്ചു. തൊഴിലാളികൾക്ക് മൂന്ന് ലക്ഷം രൂപവരെ ലഭിക്കുന്ന ഫെഫ്കയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ലോഗോയും ചടങ്ങിൽ പ്രകാശിപ്പിച്ചു. പതിറ്റാണ്ടുകളായി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ചടങ്ങില്‍ ആദരിച്ചു.
Adjust Story Font
16