കണ്ണുനിറയെ കണ്ടു ഞാൻ എന്‍റെ ലാലേട്ടനെ...ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ; ഷിജിലിക്ക് ഇത് സ്വപ്ന സാഫല്യം
എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി
മോഹന്‍ലാലിനൊപ്പം ഷിജിലി
കോഴിക്കോട്: ഇഷ്ടപ്പെട്ട താരത്തെ അടുത്തു കാണുക, സംസാരിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. കോഴിക്കോട് മാങ്കാവ് ജംഗ്ഷനില്‍ ലോട്ടറി കച്ചവടം നടത്തി ജീവിക്കുന്ന ഷിജിലി ശശിധരനും ഒരു സ്വപ്നമുണ്ടായിരുന്നു...നടന്‍ മോഹന്‍ലാലിനെ കാണുക എന്നത്. ഇപ്പോള്‍ ആഗ്രഹം പൂര്‍ത്തിയായിരിക്കുകയാണ്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. മോഹൻലാലിനെ കാണുകയും ഒപ്പം ഫോട്ടോയെടുക്കുകയും ചെയ്തു ഷിജിലി. തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നാണ് ഷിജിലി ഫേസ്ബുക്കില്‍ കുറിച്ചത്.
ഷിജിലിയുടെ കുറിപ്പ്
സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്‍റെ ലാലേട്ടനൊപ്പം ഞാൻ ചെലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാൻ എന്‍റെ ലാലേട്ടനെ; ചേർത്ത് പിടിച്ചു എന്നെ ഏട്ടന്‍റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എന്‍റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം.
നന്ദി പറയാനുള്ളത് സർവ്വേശ്വരനോടാണ്. പിന്നെ കോഴിക്കോട്ടെ ലാലേട്ടൻ ഫാൻസിലെ എന്റെ പ്രിയപ്പെട്ട ഏട്ടൻമാരോടും. എന്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിന്റു ഏട്ടൻ, സുഗീതേട്ടൻ, സുഹാസേട്ടൻ, രാജൻ ചേട്ടൻ എല്ലാവർക്കും നൂറ് നൂറ് നന്ദി. #akmfcwa കാലിക്കറ്റ്
Adjust Story Font
16