വർഷങ്ങള്‍ നീണ്ട സൗഹൃദവും ആത്മബന്ധവുമുണ്ടായിരുന്നയാള്‍; പ്രതാപ് പോത്തനെ അനുസ്മരിച്ച് മോഹന്‍ലാല്‍
അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്നു
നടനും സംവിധാധകനുമായ പ്രതാപ് പോത്തന്‍റെ അപ്രതീക്ഷിത വിയോഗം തീര്‍ത്ത ഞെട്ടലിലാണ് സിനിമാലോകം. മോഹന്‍ലാലിന്‍റെ ആദ്യസംവിധാന സംരംഭമായ ബറോസിലാണ് പ്രതാപ് ഒടുവില്‍ അഭിനയിച്ചത്. അതേസമയം പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത യാത്രാമൊഴിയിലെ നായകന്‍ മോഹന്‍ലാലായിരുന്നു. വളരെയധികം ആത്മബന്ധമുണ്ടായിരുന്നയാളാണ് പ്രതാപ് പോത്തനെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു.
''അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞു. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികൾ'' മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ ആദരാഞ്ജലികളര്‍പ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് പ്രതാപിനെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമെന്നാണ് സംശയം. ഭരതന്‍ സംവിധാനം ചെയ്ത ആരവത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും നിരവധി സിനിമകളിൽ അഭിനയിച്ചു.12 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
Adjust Story Font
16