അമ്മയിൽ നിന്ന് രാജിവച്ചവർ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് മോഹൻലാല്‍
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതിനുള്ള ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിക്കും
സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നൽകി താരസംഘടനയായ അമ്മ നിയമാവലി പുതുക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതിനുള്ള ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിക്കും. ഡബ്ള്യൂ.സി.സി ഉന്നയിച്ച ആവശ്യങ്ങൾകൂടി ഉൾക്കൊണ്ടാണ് അമ്മയുടെ നയപരമായ തിരുത്തൽ.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതടക്കമുള്ള കാര്യങ്ങളിൽ ഡബ്ള്യൂ.സി.സി ഉന്നയിച്ച ആവശ്യങ്ങൾകൂടി ഉൾക്കൊണ്ടാണ് വാർഷിക ജനറൽ ബോഡിയിൽ അമ്മ നിയമാവലി പുതുക്കിയത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് പുറത്തുനിന്ന് ഒരാൾകൂടി ഉൾപ്പെടുന്ന അഞ്ചംഗ ഇന്‍റേണല്‍ കമ്മിറ്റി നിലവിൽ വരും. ലഹരിക്കേസുകളിൽ പെടുന്ന അമ്മ അംഗങ്ങൾക്കെതിരെ നടപടി ഉണ്ടാകും. അമ്മയിൽനിന്ന് രാജിവച്ചവർ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് മോഹൻലാല്‍ പ്രതികരിച്ചു. നയപരമായ മാറ്റങ്ങൾക്കൊപ്പം പതിനൊന്നംഗ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. ശ്വേതാമേനോനും മണിയൻപിള്ള രാജുവുമാണ് വൈസ് പ്രസിഡന്‍റുമാര്‍.
Adjust Story Font
16