'മരക്കാര്‍ തിയറ്ററില്‍ കാണേണ്ട സിനിമ': ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് മോഹന്‍ലാല്‍
മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യമാണെന്ന് മോഹന്‍ലാല്‍
മരക്കാർ സിനിമയുടെ റിലീസ് അഘോഷമാക്കി ആരാധകർ. അര്‍ധരാത്രി മുതല്‍ തിയറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിച്ചു. സിനിമ കാണാൻ തിയറ്ററില്‍ നടൻ മോഹൻലാലും കുടുംബവുമെത്തി.
പുലർച്ചെ 12.30ന് കൊച്ചിയിലെ തിയറ്ററിലാണ് മോഹന്‍ലാല്‍ സിനിമ കാണാനെത്തിയത്. മലയാള സിനിമയ്ക്ക് മരക്കാർ ഒരു നല്ല മാറ്റം ആകട്ടെയെന്ന് മോഹൻലാൽ പറഞ്ഞു- "തീര്‍ച്ചയായും തിയറ്ററില്‍ കാണേണ്ട സിനിമ തന്നെയാണിത്. ഭാഗ്യവശാല്‍ സിനിമ തിയറ്ററിലെത്തിക്കാന്‍ പറ്റി. വളരെയധികം സന്തോഷം. മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യമാണ്. ഈ സിനിമ തിയറ്ററില്‍ കാണാന്‍ ആഗ്രഹിച്ചയാളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ ദിവസം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ഥിക്കുന്നു". സിനിമയുടെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, നടൻമാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങിയ താരങ്ങളും തിയറ്ററില്‍ എത്തി.
ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. റിസർവേഷനിലൂടെ മാത്രമായി ചിത്രം 100 കോടി നേടിക്കഴിഞ്ഞെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.
കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളാണ് ഉള്ളത്. കേരളത്തില്‍ ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ആദ്യമായിട്ടാണ്. പ്രിയദർശന്‍ സംവിധാനം ചെയ്ത ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയുണ്ട് ചിത്രത്തില്‍.
മരയ്ക്കാർ തിയേറ്ററിൽ കാണാൻ ആരാധകർക്കൊപ്പം മോഹൻലാലും'മരയ്ക്കാർ തിയേറ്ററിൽ കാണേണ്ട സിനിമ, അതുകൊണ്ട് തിയേറ്ററിലെത്തി'; മരയ്ക്കാർ തിയേറ്ററിൽ കാണാൻ ആരാധകർക്കൊപ്പം മോഹൻലാലും #Mohanlal #Marakkar
Posted by MediaoneTV on Wednesday, December 1, 2021
Adjust Story Font
16