'പ്രിയ' സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തിന് വീഡിയോ കോളില്‍ ആശംസ അറിയിച്ച് മോഹന്‍ലാല്‍
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നന്നാണ് മോഹൻ ലാൽ വീഡിയോ കോളിൽ എത്തിയത്
കൊച്ചി: മലയാളത്തിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ പ്രിയദർശൻ ടീമിന്റേത്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച ചിത്രങ്ങളാണ് മലയാളത്തിന് ലഭിച്ചിട്ടുള്ളത്. 1984 പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തിയാണ് പ്രിയദർശന്റെ ആദ്യ ചിത്രം. ഇപ്പോഴിതാ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് പ്രിയദർശന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടൻ സിദ്ദീഖും പിറന്നാളിന് കേക്ക് മുറിക്കാൻ പ്രിയദർശനൊപ്പമുണ്ട്.
എന്നാൽ മോഹൻലാലിന് ആഘോഷത്തിന് നേരിട്ടെത്താൻ സാധിച്ചില്ല. എങ്കിലും പ്രിയ സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ മോഹൻലാൽ വീഡിയോ കോളിലൂടെ പങ്കെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നന്നാണ് മോഹൻ ലാൽ വീഡിയോ കോളിൽ എത്തിയത്.
രാജസ്ഥാനിലാണ് ചിത്രം പ്രധാമമായും ചിത്രീകരിക്കുന്നത്. ഷിബു ബേബി ജോണാണ് ചിത്രത്തിന്റെ നിർമാണം. ഷാജി കൈലാണ് സംവിധാനം ചെയ്ത എലോൺ ആണ് മോഹൻ ലാൽ നായകനായെത്തിയ അവസാന മലയാള ചിത്രം. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തീർത്തും വ്യത്യസ്തമായ സിനിമാ അനുഭവമാണ് എലോൺ. കോവിഡ് കാലമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർ സഞ്ചരിക്കുന്നത് മോഹൻലാലിലൂടെ മാത്രമാണ് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വ്യത്യസ്തത.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരേയൊരു അഭിനേതാവ് മാത്രമാണ് എലോണില്‍ ഓണ്‍-സ്ക്രീന്‍ ആയി എത്തുന്നത്. ഒരു നടൻ മാത്രം സ്ക്രീനിലെത്തുമ്പോൾ ഫോണിലൂടെയും അല്ലാതെയുമുള്ള ശബ്ദസങ്കേതങ്ങളിലൂടെയാണ് കഥ പറയുന്നത്. ശബ്ദസങ്കേതങ്ങളിലൂടെയാണ് കഥ പറയുന്നത്. ശബ്ദ സാന്നിധ്യമായി പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളെത്തുന്നതും സിനിമയുടെ ജീവനാണ്.
2 മണിക്കൂര്‍ 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ഏതാണ്ട് മുഴുവന്‍ സമയവും ക്യാമറ തിരിയുന്നത് ഒരു ഫ്ലാറ്റ് സമുച്ചയത്തിലാണ്. ഇത്രയും പരിമിതമായ ഒരു സ്ഥലത്ത് രണ്ട് മണിക്കൂര്‍ കാണിയെ പിടിച്ചിരുത്തുക എന്നത് ഒരു സംവിധായകന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അതിനെ വിജയകരമായി നേരിടുന്നുണ്ട് ഷാജി കൈലാസ്. 13 വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസ് - മോഹൻലാൽ കോമ്പോയിൽ വീണ്ടും ഒരു സിനിമ ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. മോഹന്‍ലാലിന്റെ വണ്‍മാന്‍ ഷോയും ഉജ്ജ്വലമായ അഭിനയവുമാണ് ചിത്രത്തിന്റെ നേട്ടമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. വരും ദിവസങ്ങളിലും മികച്ച പ്രതികരണവുമായി എലോൺ പ്രദർശനം തുടരുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Adjust Story Font
16