Quantcast

'ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛന്‍ പറഞ്ഞുതരും'; മണികണ്ഠന്‍റെ മകന് പിറന്നാൾ ആശംസയുമായി മോഹൻലാൽ

മകന്‍റെ ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിതെന്ന് മണികണ്ഠൻ മോഹൻലാലിന്‍റെ ആശംസയോട് പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    19 March 2023 12:23 PM

Published:

19 March 2023 12:21 PM

Mohanlal, Manikanda Rajan, Malaikottai Vaaliban, മോഹന്‍ലാല്‍, മണികണ്ഠന്‍ രാജന്‍, ലൈക്കോട്ടൈ വാലിബന്‍
X

നടന്‍ മണികണ്ഠന്‍റെ മകന് പിറന്നാള്‍ ആശംസയുമായി മോഹന്‍ലാല്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിനിടയിലാണ് മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്. മണികണ്ഠന്‍ തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മണികണ്ഠന്റെ മകൻ ഇസൈയ്ക്ക് ആശംസ അറിയിച്ചായിരുന്നു വീഡിയോ. മണികണ്ഠനെ ചേർത്ത് നിർത്തി ഇസെയ്ക്ക് പിറന്നാൾ‌ ആശംസ അറിയിക്കുകയാണ് മോഹൻലാൽ.

'ഹാപ്പി ബർത്ത് ഡേ ഇസൈ മണികണ്ഠൻ. ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരും. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരൻ തരട്ടെ', മോഹൻലാൽ വീഡിയോയിൽ പറയുന്നു.

മകന്‍റെ ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിതെന്ന് മണികണ്ഠൻ മോഹൻലാലിന്‍റെ ആശംസയോട് പ്രതികരിച്ചു. അതെ സമയം വീഡിയോ ആശംസക്ക് താഴെ നിരവധി പ്രമുഖരാണ് ഇസെയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

അതെ സമയം 'മലൈക്കോട്ടൈ വാലിബന്‍റെ' ചിത്രീകരണം രാജസ്ഥാനിലെ പൊഖ്റാനില്‍ പുരോഗമിക്കുകയാണ്. ഷിബു ബേബി ജോണിന്‍റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി. എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള.

TAGS :

Next Story