Quantcast

"ആത്മഹത്യ നിങ്ങളെ സ്നേഹിക്കുന്നവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ" സൂര്യ

"എത്ര വലിയ പരീക്ഷകളും ജീവനേക്കാൾ വലുതല്ല. നിങ്ങൾക്കുണ്ടാകുന്ന വിഷമങ്ങളും പ്രശ്നങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക."

MediaOne Logo

Web Desk

  • Published:

    18 Sep 2021 4:07 PM GMT

ആത്മഹത്യ നിങ്ങളെ സ്നേഹിക്കുന്നവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ  സൂര്യ
X

നീറ്റ് പരീക്ഷ പേടിയിൽ തമിഴ്നാട്ടിൽ വിദ്യാർഥികൾ തുടർച്ചയായി ആത്മഹത്യ ചെയ്യുന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ സൂര്യ. ജീവനേക്കാൾ വലുതല്ല പരീക്ഷകളെന്നും കുട്ടികൾ ധൈര്യമായിരിക്കണമെന്നും ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ നടൻ പറയുന്നു.

"ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങൾക്ക് അടുത്ത കാലത്തുണ്ടായ വിഷമങ്ങൾ ഇപ്പോൾ മനസിൽ കൂടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂ. അതിൻ്റെ തീവ്രത കുറയുകയോ, അല്ലെങ്കിൽ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകാം. എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല. നിങ്ങൾക്കുണ്ടാകുന്ന വിഷമങ്ങളും പ്രശ്നങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക." സൂര്യ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

കൂടാതെ, ആത്മഹത്യയും അത്തരം തോന്നലുകളും നിങ്ങളെ സ്നേഹിക്കുന്നവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. പരീക്ഷകളിൽ താൻ തോറ്റിട്ടുണ്ടെന്നും,കുറവ് മാർക്ക് കിട്ടിയിട്ടുണ്ടെന്നും സൂര്യ കുട്ടികളോടായി പറഞ്ഞു. നേടാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്, കുട്ടികളോട് ധൈര്യമായിരിക്കാനും സൂര്യ വീഡിയോയിൽ പറയുന്നു.

TAGS :

Next Story