സിനിമാ ഡീഗ്രേഡിങ് മുൻപും ഉണ്ടായിരുന്നു; നല്ല സിനിമകൾ നിലനിൽക്കും- രഞ്ജിത്ത്
സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ ആരംഭിക്കുന്നത് മുഖ്യമന്ത്രിയുടെ സജീവ പരിഗണനയിലില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു
സിനിമാ ഡീഗ്രേഡിങ് മുൻപും ഉണ്ടായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഇന്ന് അതിന്റെ തലം മാറിയെന്നും നല്ല സിനിമകളാണെങ്കിൽ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.
സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ ആരംഭിക്കുന്നത് മുഖ്യമന്ത്രിയുടെ സജീവ പരിഗണനയിലില്ലെന്നും രഞ്ജിത്ത് പറഞ്ഞു. സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഉണ്ടാക്കുന്നതിൽ ആർക്കും എതിർപ്പില്ല. സിനിമാ സംഘടനകൾക്കും എതിർപ്പില്ല. താമസമില്ലാതെ അത് നടപ്പാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സിനിമയ്ക്ക് വലിയ സഹായം തന്നെയാണ്. സിനിമ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഒ.ടി.ടി സഹായിച്ചു. ഹോം, തിങ്കളാഴ്ച നിശ്ചയം പോലുള്ള മികച്ച സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഒ.ടി.ടി പ്ലാറ്റ്‌ഫോം സഹായിച്ചു. അത് ചെറുപ്പക്കാരായ സിനിമാക്കാർക്ക് ഊർജം നൽകുന്നതാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
Summary: Movie degradation was already there before; Good movies will survive, says Kerala Chalachithra Academy chairman Ranjith
Adjust Story Font
16