Quantcast

''മലയാളത്തിലെ ഈ സൂപ്പർ താരത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചതാണ്, ബ്രോ ഡാഡിക്കൊപ്പം'': ജ്യൂഡ് ആന്റണി

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താര ജോഡിയാണ് ലാലും മീനയും. ഇരുവരും ഇതുവരെ ഒന്നിച്ചഭിനയിച്ച സിനിമകളാകട്ടെ മിക്കതും ഹിറ്റ് ചിത്രങ്ങൾ

MediaOne Logo

Web Desk

  • Updated:

    2022-01-28 06:15:37.0

Published:

28 Jan 2022 6:00 AM GMT

മലയാളത്തിലെ ഈ സൂപ്പർ താരത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചതാണ്, ബ്രോ ഡാഡിക്കൊപ്പം: ജ്യൂഡ് ആന്റണി
X

മോഹൻലാൽ അഛനും പ്രഥ്വിരാജ് മകനുമായെത്തിയ ചിത്രം ബ്രോ ഡാഡി വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരടക്കമുള്ള നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ ബ്രോ ഡാഡിക്കൊപ്പം എന്ന് പറഞ്ഞ് സംവിധായകനും നടനുമായ ജ്യൂഡ് ആന്റണി പങ്കുവെച്ച ചിത്രവും ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്. മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് ജ്യൂഡ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

'ഈ സൂപ്പർ താരത്തോടൊപ്പം പ്രവർത്തിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചതാണ്, ബ്രോ ഡാഡിക്കൊപ്പം'' , മികച്ച മനുഷ്യൻ, മികച്ച നടൻ, സംവിധായകൻ', ഇങ്ങനെയാണ് ജ്യൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചത്. ബ്രോ ഡാഡിയെ പ്രശംസിച്ച് ജ്യൂഡ് ആന്റണി മറ്റൊരു പോസ്റ്റു കൂടി നേരത്തെ പങ്കുവെച്ചിരുന്നു.

ബ്രോ ഡാഡി മികച്ച എന്റർടൈനറാണ്, ചിത്രം ശരിക്കും ആസ്വാദിച്ചു. ജ്യൂഡ് വ്യക്തമാക്കി. മീന, മോഹൻലാൽ എന്ന മികച്ച താരജോഡിയെ സംവിധായകൻ ചിത്രത്തിൽ വേണ്ട വിധം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താര ജോഡിയാണ് ലാലും മീനയും. ഇരുവരും ഇതുവരെ ഒന്നിച്ചഭിനയിച്ച സിനിമകളാകട്ടെ മിക്കതും ഹിറ്റ് ചിത്രങ്ങൾ. മോഹൻലാലിനും മീനയ്ക്കും, രാജുവിനുമൊപ്പം കനിഹ, ലാലു അലക്‌സ്, കല്ല്യാണി പ്രിയദർശൻ, മല്ലികാമ്മ, സൗബിൻ തുടങ്ങിയവരും മികച്ച പ്രകടനവുമായെത്തുന്നു. ഈ വിജയത്തിന് അഭിനന്ദനങ്ങൾ പ്രിയ രാജു, എന്നാണ് ജ്യൂഡ് ആന്റണി ഫേസ്ബുക്കിൽ നേരത്തെ കുറിച്ചിരുന്നത്. അഭിപ്രായം അറിയിച്ചതിന് നന്ദിയുമായി പ്രഥ്വിരാജ് കമന്റ് ബോക്‌സിലെത്തിയിരുന്നു. മലയാളികളുടെ പ്രിയ നടൻ ലാലു അലക്‌സ് ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണവും പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നുണ്ട്. അധികവും സീരിയസ് കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി പോയിരുന്ന ലാലു അലക്‌സിന് ഇത് ഗംഭീര തിരിച്ചു വരവാണ് ബ്രോ ഡാഡിയിലൂടെ ലഭിച്ചിരിക്കുന്നത്.

TAGS :

Next Story