Quantcast

21 കാരിയായ നടി ബിദിഷ ഡേ മജുംദാർ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ

മേയ് 15ന് ബംഗാളി ടി.വി സീരിയൽ പല്ലവിയെ കൊൽക്കത്തയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    26 May 2022 9:24 AM

Published:

26 May 2022 9:21 AM

21 കാരിയായ നടി ബിദിഷ ഡേ മജുംദാർ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ
X

കൊൽക്കത്ത: ബംഗാളി ടി.വി സീരിയൽ നടി പല്ലവി ഡേക്ക് പിറകെ നടി ബിദിഷ ഡേ മജുംദാറും മരിച്ചനിലയിൽ. കൊൽക്കത്ത ഡുംഡുമിലെ സ്വന്തം ഫ്‌ളാറ്റിലാണ് 21 കാരിയായ ബിദിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം വാടക ഫ്‌ളാറ്റിൽ താമസിക്കുകയായിരുന്നു നടി. സംഭവം ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. 'ബാർ - ദി ക്ലൗൺ എന്ന ഷോർട്ട് ഫിലിമിലൂടെ 2021ലാണ് നടി അഭിനയം തുടങ്ങിയത്. കാമുകൻ അനുഭബ് ബേറയുമായുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വാർത്ത.



മേയ് 15ന് കൊൽക്കത്തയിലെ വീട്ടിൽ നടി പല്ലവിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നടിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്തുവന്നിരുന്നു. പല്ലവിയും കാമുകൻ സാഗ്‌നിക്കും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. പല്ലവി തൂങ്ങി നിൽക്കുന്നതും ആദ്യ കണ്ട് ആശുപത്രിയിലെത്തിച്ചതും സാഗ്‌നിക്ക് ആയിരുന്നു. പൊലീസ് പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നില്ല. പോസ്റ്റ് മോർട്ടത്തിൻറെ പ്രാഥമിക റിപ്പോർട്ടിൽ മരണകാരണം ആത്മഹത്യയാണെന്നായിരുന്നു പുറത്തുവന്നത്.

പല്ലവി ഡേയുടെ പിതാവിന്റെ പരാതിയിൽ കാമുകൻ സാഗ്‌നിക് ചക്രവർത്തിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതകം, വഞ്ചന, വിശ്വാസ ലംഘനം, ക്രിമിനൽ ഗൂഢാലോചന, സ്വത്തിൻറെ സത്യസന്ധമല്ലാത്ത ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ചക്രവർത്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ചക്രവർത്തിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. അതേസമയം, മകനെ കേസിൽ കുടുക്കിയതാണെന്ന് അറസ്റ്റിലായ ചക്രവർത്തിയുടെ മാതാവ് പറഞ്ഞിരുന്നത്.

21-year-old Bengali actress Bidisha Dey Majumdar found dead in her flat

TAGS :

Next Story