അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക്; പൃഥ്വിയുടെ റോളിൽ അഭിഷേക് ബച്ചനില്ല, പകരം ഈ താരം
അയ്യപ്പനും കോശിയുടെയും റീമേക്ക് അവകാശം ജോൺ എബ്രഹാം സ്വന്തമാക്കിയിരുന്നു.
അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിൽ പൃഥിരാജിന്‍റെ റോളില്‍ അഭിഷേക് ബച്ചനുണ്ടാകില്ലെന്ന് റിപ്പോർട്ട്. അഭിഷേകിന് പകരം അർജുൻ കപൂറെത്തുമെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സംവിധായകൻ ജഗൻ ശക്തി ഒരുക്കുന്ന ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പന്റെ വേഷം ചെയ്യുക ജോൺ എബ്രഹാമായിരിക്കും. അർജുൻ സിനിമയിലെത്തുന്നതിന്‍റെ ഭാഗമായി സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയതായി പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു. ജോണും അർജുനും നിലവിൽ ഏക് വില്ലൻ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിലാണ്.
അയ്യപ്പനും കോശിയുടെയും റീമേക്ക് അവകാശം ജോൺ എബ്രഹാം സ്വന്തമാക്കിയിരുന്നു. ജോണിന്‍റെ നിർമാണ കമ്പനിയായ ജെ.എ എന്‍റര്‍ടെയിന്‍മെന്‍റാണ് ചിത്രം നിർമിക്കുക. തമിഴിലും തെലുങ്കിലും ചിത്രം റീമേക്ക് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 2020ലെ മലയാളത്തിലെ സൂപ്പർ ഹിറ്റുകളിലൊന്നായ അയ്യപ്പനും കോശിയും അനാർക്കലിക്ക് ശേഷം സച്ചി സംവിധാനവും രചനയും നിർവഹിച്ച ചിത്രമായിരുന്നു.
Adjust Story Font
16