'ദൃശ്യം2' തിയറ്ററിൽ തന്നെ; റിലീസ് തിയതി പുറത്തുവിട്ടു
ദൃശ്യം ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020ൽ അന്തരിച്ചിരുന്നു. രണ്ടാം ഭാഗം റീമേക്ക് ചെയ്യുന്നത് അഭിഷേക് പതക് ആണ്.
മലയാളത്തിൽ സൂപ്പർ ഹിറ്റായ ദൃശ്യം സീക്വലിലെ പുതിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് തിയറ്ററിൽ റിലീസ് ചെയ്യും. അജയ് ദേവ്ഗണും ശ്രിയ ശരണും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം ഈ വർഷം നവംബർ 18 ന് തിയറ്ററിലെത്തും.
ദൃശ്യം ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020ൽ അന്തരിച്ചിരുന്നു. രണ്ടാം ഭാഗം റീമേക്ക് ചെയ്യുന്നത് അഭിഷേക് പതക് ആണ്.
ഭാഷാപരമായ അതിരുകൾക്കപ്പുറത്തേക്ക് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹൻലാൽ ടീമിൻറേതായി 2013ൽ പുറത്തെത്തിയ 'ദൃശ്യം'. കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകൾക്കൊപ്പം ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ഒന്നാം ഭാഗം ബോക്‌സ് ഓഫീസിൽ മലയാളത്തിലെ ആദ്യ 50 കോടി എന്ന റെക്കോർഡിട്ടു. ആമസോൺ പ്രൈമിലൂടെ എത്തിയ ദൃശ്യം2 പ്രൈമിന് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വരിക്കാരെ കിട്ടാൻ കാരണമാവുകയും ചെയ്തു. മോഹൻലാലിനൊപ്പം മീന, സിദ്ധീക് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Adjust Story Font
16