Quantcast

ഊഹാപോഹങ്ങൾക്ക് വിരാമം; 'ദളപതി 66'ൽ വിജയിയുടെ നായികയായി രശ്മിക മന്ദാന

തമിഴിലും തെലുങ്കിലും ഒരേസമയം നിർമിക്കുന്ന ചിത്രത്തിന്റെ പ്രിപ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    6 April 2022 9:27 AM

Published:

6 April 2022 9:23 AM

ഊഹാപോഹങ്ങൾക്ക് വിരാമം; ദളപതി 66ൽ വിജയിയുടെ നായികയായി രശ്മിക മന്ദാന
X

'ബീസ്റ്റി'നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് 'ദളപതി 66'. ചിത്രത്തിൽ നായികയായെത്തുന്നത് എക്‌സ്പ്രഷൻ ക്വീൻ സാക്ഷാൽ രശ്മിക മന്ദാനയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ചിത്രത്തിന് താൽക്കാലികമായാണ് 'ദളപതി 66' എന്ന് പേരിട്ടിരിക്കുന്നത്. തെലുങ്ക് സംവിധായകൻ വംശി പൈടിപള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്. തമനാണ് സംഗീതം. തമിഴിലും തെലുങ്കിലും ഒരേസമയം നിർമിക്കുന്ന ചിത്രത്തിന്റെ പ്രിപ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം ദളപതി വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിന്റെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സിനിമയുടെ റിലീസ് കവൈത്ത് ഭരണകൂടം തടഞ്ഞു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ കുവൈത്ത് സെൻസർ നിയമത്തിന് വിരുദ്ധമായ രീതിയിലുള്ള ദൃശ്യങ്ങൾ ഉൾകൊള്ളിച്ചതാണ് പ്രദർശനാനുമതി നിഷേധിക്കാൻ കാരണം.

നേരത്തെ ദുൽഖർ സൽമാന്റെ കുറുപ്പ്, വിഷ്ണു വിശാലിന്റെ എഫ്‌ഐആർ എന്നിവയ്ക്കും രാജ്യത്ത് പ്രദർശനാനുമതി ലഭിച്ചിരുന്നില്ല.ഏപ്രിൽ 13നാണ് ചിത്രം ബിഗ് സ്‌ക്രീനുകളിൽ വേൾഡ് വൈഡ് പ്രദർശനത്തിനെത്തുന്നത്. ചിത്രം ബോക്‌സ് ഓഫീസിലെ നിരവധി റെക്കോർഡുകൾ തകർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കുവൈത്തിൽ ചിത്രത്തിന് പ്രേക്ഷകർ കുറവായതിനാൽ നിരോധനം ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വരുമാനത്തെ ബാധിച്ചേക്കില്ല.അതേ സമയം മറ്റു ഗൾഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ചിത്രം റിലീസ് ചെയ്യാൻ അനുമതി ലഭിച്ചിട്ടുണ്ട്.

TAGS :

Next Story