Quantcast

ആവേശത്തിരയിളക്കി മോഹൻലാൽ; ആറാട്ടിലെ ആദ്യഗാനത്തിന്‍റെ ടീസർ

ഫെബ്രുവരി 18ന് ചിത്രം തിയേറ്ററുകളിലെത്തും

MediaOne Logo

Web Desk

  • Updated:

    12 Feb 2022 1:07 PM

Published:

12 Feb 2022 1:06 PM

ആവേശത്തിരയിളക്കി മോഹൻലാൽ; ആറാട്ടിലെ ആദ്യഗാനത്തിന്‍റെ ടീസർ
X

മോഹന്‍ലാല്‍ ചിത്രം ആറാട്ടിലെ ആദ്യ ഗാനത്തിന്‍റെ ടീസര്‍ പുറത്ത്. "കുന്നിറങ്ങി കടവിറങ്ങി പുഴയിറങ്ങി വാ നീ..." എന്ന് തുടങ്ങുന്ന 'ഒന്നാം കണ്ടം' എന്ന പാട്ടിന്റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഫെബ്രുവരി 18ന് ചിത്രം തിയേറ്ററുകളിലെത്തും. മോഹന്‍ലാല്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായെത്തുന്ന ചിത്രം ഒരു മാസ് എന്‍റര്‍ടെയിനറായിരിക്കുമെന്ന് ട്രെയിലര്‍ തന്നെ സൂചന നല്‍കിയിരുന്നു. 'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് ആറാട്ട്.

പുലിമുരുകനുശേഷം ഉദയകൃഷ്ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥയൊരുക്കുന്നുവെന്നതും എ.ആര്‍. റഹ്മാന്‍ അതിഥി വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

TAGS :

Next Story