സർപ്രൈസായി എത്തി അർജുനും ബാലുവും, ഹിറ്റിലേക്ക് എന്നു സ്വന്തം പുണ്യാളൻ
സെൽഫി എടുത്തും വീഡിയോ എടുത്തും പ്രേക്ഷകരും താരങ്ങൾക്ക് ഒപ്പം കൂടി
കുടുംബ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി രണ്ടാം വരത്തിലേക്ക് പ്രദർശനം തുടരുകയാണ് അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷം ചെയ്ത എന്ന് സ്വന്തം പുണ്യാളൻ. ഇതിനിടെ കഴിഞ്ഞ ദിവസം കൊച്ചി വനിതാ- വിനീത തിയേറ്ററിൽ പ്രേക്ഷകർക്ക് സർപ്രൈസ് നൽകാൻ ചിത്രത്തിലെ താരങ്ങളായ അർജുൻ അശോകനും, ബാലു വർഗീസും എത്തി. ആദ്യ പകുതിക്കിടെ തിയേറ്ററിൽ കയറിയ ഇരുവരെയും കയ്യടികളോടെയാണ് പ്രേക്ഷകർ തിയേറ്ററിൽ സ്വീകരിച്ചത്. സെക്കന്റ് ഷോ കൂടിയായ ആ ഷോക്ക് പകുതിയിൽ ഏറെയും കുടുംബ പ്രേക്ഷകരായിരുന്നു. സെൽഫി എടുത്തും വീഡിയോ എടുത്തും പ്രേക്ഷകരും താരങ്ങൾക്ക് ഒപ്പം കൂടി.
സെൻസർ പൂർത്തിയായപ്പോൾ ക്ലീൻ 'യു' സർട്ടിഫിക്കറ്റ് നേടിയ ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് കേരളത്തിൽ വിതരണത്തിനു എത്തിച്ചത്.
പിന്നീട് ചിത്രം ആഗോള റിലീസായി എത്തി. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് "എന്ന് സ്വന്തം പുണ്യാളൻ". രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പിആർഓ: ശബരി.
Adjust Story Font
16