Quantcast

'ആരോമൽ പൂവ് പോലെന്നിൽ'; ദുൽഖർ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'സീതാരാമം' പ്രദർശനത്തിനെത്തും.

MediaOne Logo

Web Desk

  • Updated:

    4 July 2022 3:04 PM

Published:

4 July 2022 2:49 PM

ആരോമൽ പൂവ് പോലെന്നിൽ; ദുൽഖർ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്
X

ദുൽഖർ സൽമാൻ നായകനാവുന്ന ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന സീതാരാമത്തിലെ 'ആരോമൽ പൂവ് പോലെന്നിൽ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി. വിനായക് ശശികുമാറിന്റെ വരികൾ ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്‌ ആണ്.

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന ചിത്രം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ഹനു രാഘവപുടിയാണ് സംവിധാനം. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ് വിനോദ് ആണ്

മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരപ്പിക്കുന്നു. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.


TAGS :

Next Story