Quantcast

ബ്രഹ്മപുരം തീപിടിത്തം സിനിമയാകുന്നു; നായകൻ മലയാളത്തിലെ പ്രമുഖ നടൻ

ടൈറ്റസ് പീറ്ററാണ് ചിത്രത്തിന്റെ നിർമാണം

MediaOne Logo

Web Desk

  • Updated:

    16 March 2023 12:54 PM

Published:

16 March 2023 12:27 PM

Brahmapuram fire becomes movie; The hero is a leading Malayalam actor, breaking news, ബ്രഹ്മപുരം തീപിടിത്തം സിനിമയാകുന്നു; നായകൻ മലയാളത്തിലെ പ്രമുഖ നടൻ, ബ്രേക്കിംങ് ന്യൂസ്
X

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടിത്തവും അതിനോടനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളും സിനിമയാകുന്നു. മലയാളത്തിൽ ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാഭാവൻ ഷാജോണാണ് ചിത്രത്തിലെ നായകൻ. 'ഇതുവരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത് അനിൽ തോമസാണ്.

തീപിടിത്തത്തെ തുടർന്ന് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന കുടുബത്തിലെ അംഗങ്ങൾക്കുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. തീപിടിത്തത്തിന്‍റെ സാമൂഹ്യ പ്രത്യാഘാതമുള്‍പ്പെടെ എല്ലാ സംഭവവികാസങ്ങളും സിനിമ ചർച്ച ചെയ്യും. തീ പൂർണമായും അണക്കുകയും കൊച്ചിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബ്രഹ്മപുരം തീപിടിത്തെ ആസ്പദമാക്കി സിനിമ വരുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. ടൈറ്റസ് പീറ്ററാണ് ചിത്രത്തിന്റെ നിർമാണം.

TAGS :

Next Story