Quantcast

കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നു; എന്ന് സ്വന്തം പുണ്യാളന്റെ നിർമാതാവ്

ആദ്യ ദിനം തൊട്ട് കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    20 Jan 2025 5:15 AM

ennu swantham punyalan
X

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടി രണ്ടാം വാരത്തിൽ പ്രദർശനം തുടരുകയാണ് അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷം ചെയ്ത എന്ന് സ്വന്തം പുണ്യാളൻ. ആദ്യ ദിനം തൊട്ട് കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചിരുന്നു, റിലീസ് ചെയ്ത് എട്ടാംനാളും പ്രേക്ഷകരുടെ സപ്പോർട്ട് തുടരുകയാണ്. ഇതിനിടെയാണ് ചിത്രത്തിന്റെ നിർമാതാവ് ലിഗോ ജോൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാവുകയാണ്.

തിയേറ്ററുകളിൽ നിന്നകന്നു നിന്ന കുടുംബ പ്രേക്ഷകരെ വീണ്ടും എത്തിക്കാനാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട് എന്നാണ് ലി​ഗോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.


ക്ലീൻ യു സർട്ടിഫിക്കറ്റിൽ 2025 തുടങ്ങിയ ശേഷം ആദ്യം റിലീസായ ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. കുടുംബസമേതം ധൈര്യമായി ടിക്കറ്റ് എടുക്കാം എന്നതാണ് കുടുംബ പ്രേക്ഷകരുടെ ഈ വരവിനെ സൂചിപ്പിക്കുന്നു.

ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയി ചിത്രം പ്രദർശനത്തിനെത്തിയത്. ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് "എന്ന് സ്വന്തം പുണ്യാളൻ". നവാഗതനായ മഹേഷ്‌ മധു സംവിധാനം ചെയ്ത ചിത്രത്തിൽ രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.

TAGS :

Next Story