Quantcast

സേതുരാമയ്യരുടെ തട്ട് താഴ്ന്ന് തന്നെ; ഒടിടിയിൽ സിബിഐ തരംഗം

ആദ്യത്തെ 9 ദിവസം കൊണ്ട് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണിത്

MediaOne Logo

Web Desk

  • Updated:

    2022-06-23 15:46:00.0

Published:

23 Jun 2022 12:48 PM GMT

സേതുരാമയ്യരുടെ തട്ട് താഴ്ന്ന് തന്നെ; ഒടിടിയിൽ സിബിഐ തരംഗം
X

നായകനും സംവിധായകനും തിരക്കഥാകൃത്തും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി വീണ്ടും ഒരുമിച്ചു എന്ന ചരിത്രമെഴുതിയാണ് സിബിഐ5 തിയറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം അടുത്തിടെ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ആയിരുന്നു സിബിഐയുടെ ഒടിടി അവകാശം നേടിയത്.

നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത സിബിഐക്ക് വൻ ട്രോൾ ആക്രമണമാണ് നേരിടേണ്ടിവന്നത്. എന്നാൽ ഈ ട്രോളുകൾക്കൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. നെറ്റ്ഫ്‌ളിക്‌സിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ഈ മമ്മൂട്ടി ചിത്രം. ഈ മാസം 12 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഉടനടി നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യ ടോപ്പ് 10 മൂവി ലിസ്റ്റില്‍ സിബിഐ 5 ഒന്നാമതെത്തിയിരുന്നു. നെറ്റ്ഫ്‌ളിക്‌സിൽ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ കാണാനാവും.

സ്‌പൈഡര്‍മാന്‍ നോ വേ ഹോം, ആര്‍ആര്‍ആര്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളെ പിന്തള്ളിയാണ് സിബിഐ 5 ഒന്നാമതെത്തിയത്. ആദ്യത്തെ 9 ദിവസം കൊണ്ട് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്

റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളിൽ 28.8 ലക്ഷം ആളുകളാണ് ചിത്രം കണ്ടത്. ഗൾഫ് രാജ്യങ്ങളിലും പാകിസ്ഥാൻ, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെൻഡിങ്ങിലെത്തി. ജൂൺ 13 മുതൽ 19 വരെയുള്ള കണക്കിൽ ലോക സിനിമകളിൽ നാലാമതാണ് സിബിഐ 5ന്റെ സ്ഥാനം. ദാ റോത്ത് ഓഫ് ഗോഡ്, സെൻതൗറോ, ഹേർട്ട് പരേഡ് എന്നീ ചിത്രങ്ങളാണ് സിബിഐ 5നു മുന്നിലുള്ളത്. ബോളിവുഡിൽ മികച്ച വിജയം നേടിയ ഭൂൽഭുലയ്യ 2വും ലിസ്റ്റിലുണ്ട്. ഇന്ത്യയിൽ ഈ ആഴ്ച ഒന്നാം സ്ഥാനത്താണ് ചിത്രം. റിലീസ് ചെയ്ത് തുടർച്ചയായി രണ്ടാമത്തെ ആഴ്ചയും സിബിഐ 5 നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുകേഷ്, സായ്കുമാർ, മുകേഷ്, രൺജി പണിക്കർ, ആശ ശരത്ത്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. വലിയ ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ നടൻ ജഗതിയും സിനിമയിലേക്ക് തിരിയച്ചെത്തിയത് സിബിഐ5 ലൂടെ ആണ്.

TAGS :

Next Story