Quantcast

'ചാവക്കാട് മൊഞ്ചാ!' വിനീത് ശ്രീനിവാസൻ, അഫ്സൽ ഒന്നിക്കുന്ന ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി'ലെ ​ഗാനം ഹിറ്റാ!

സാമൂഹിക മാധ്യമങ്ങളിൽ തരം​ഗം, സ്വന്തം നാടിനെ സിനിമയിലെടുത്ത് സംവിധായകൻ ഷെബി ചൗഘട്ട്

MediaOne Logo

Web Desk

  • Published:

    21 Aug 2024 5:28 AM GMT

X

​ഷെബി ചൗഘട്ടിന്റെ സംവിധാനത്തിൽ റുഷിൻ ഷാജി കൈലാസ് നായകനാകുന്ന പുതിയ ചിത്രം ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിലെ ​ഗാനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. മെജോ ജോസഫ് സം​ഗീതം നൽകിയ 'ഊദ് പെയ്യുമൊരു' എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവർ ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം മെജോ ജോസഫിന്റെ സം​ഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു എന്ന പ്രത്യേകതയുമുണ്ട്.

മലയാള സിനിമയിൽ പലപ്പോഴായി പല സ്ഥലങ്ങളുടെ പേരുകളിൽ പാട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ചാവക്കാടിന്റെ പേരിൽ ഒരു പാട്ടിറങ്ങുന്നത്. പാട്ടിന്റെ മേക്കിങ് വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

‌ചാവക്കാട് എന്നാൽ മലയാളികൾക്ക് ഗൾഫുകാരന്റെ നാടാണ്. ചാവക്കാടിന്റെ ഗരിമയും വിശുദ്ധിയും നന്മയും എല്ലാം വെളിവാക്കുകയാണ് "ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്" എന്ന ഗാനത്തിലൂടെ. ചാവക്കാടിനെ അടുത്ത് അറിയുന്ന സംവിധായകനും, കുന്നംകുളംക്കാരനായ ഗാനരചയിതാവ് ബി.കെ. ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്.

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഷെബി ചൗഘട്ട്. ഓണം റിലീസായി സെപ്റ്റംബർ 13ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്.

TAGS :

Next Story