Quantcast

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി കമ്മ്യൂണിസ്റ്റ് പച്ച: ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സക്കരിയയയാണ് പ്രധാന കഥാപാത്രം.

MediaOne Logo

geethu

  • Published:

    2 Dec 2024 12:40 PM GMT

communist pacha
X

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജനുവരി ആദ്യത്തിൽ തിയേറ്റരുകളിലേക്കെത്തുന്ന ചിത്രത്തി​ന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. ഹരിത പ്രൊഡക്ഷ​ൻസി​ന്റെ ബാനറിൽ സൽവാൻ നിർമിച്ചിരിക്കുന്ന ചിത്രം കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സറ്റയറിലൂടെ കൈകാര്യം ചെയ്യുന്ന ശക്തമായ സിനിമയാണ്. സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സക്കരിയ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ'ക്കുണ്ട്. സക്കരിയയെ കൂടാതെ അൽത്താഫ് സലിം, നസ്ലിൻ, ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട്‌ കനകം തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ​ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ, ചിത്ര എന്നിവരാണ് ​ഗാനമാലപിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്ന ചിത്രത്തി​ന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നിഷാദ് യൂസുഫാണ്. ഛായാഗ്രഹണം: ഷാഫി കോറോത്ത്, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുക്കുന്ന്, സംഗീതം: ശ്രീഹരി നായർ, സൗണ്ട് ഡിസൈൻ: പി.സി വിഷ്ണു, മേക്കപ്പ്: റബീഷ് ബാബു .പി, ആർട്ട് :അസീസ് കരുവാരക്കുണ്ട്, ലിറിക്സ് :നിഷാദ് അഹമ്മദ്, സ്റ്റിൽസ്: അമൽ സി. സദർ, കൊറിയോഗ്രാഫി: ഇംതിയാസ് അബൂബക്കർ, വി .എഫ് .എക്സ്: എഗ്ഗ് വൈറ്റ് വി.എഫ്.എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, ഡി. ഐ: മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ: സീറോ ഉണ്ണി, ഡിസൈൻ :യെല്ലോ ടൂത്ത്, പി.ആർ.ഒ: എ. എസ് ദിനേശ്.

TAGS :

Next Story