'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതി വിലക്ക്; പിന്നിൽ ഗൂഢാലോചനയെന്ന് നടൻ രാജശേഖർ
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 'ശേഖർ' തിയറ്ററുകളിൽ റിലീസായത്. മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവെയാണ് പ്രദർശനം തടഞ്ഞുള്ള കോടതി ഉത്തരവ്
ജോജു ജോർജ് നായകനായ മലയാള ചിത്രം 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശനാനുമതി നിഷേധിച്ച് കോടതി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് ഹൈദരബാദ് കോടതിയുടെ ഉത്തരവ്. 'ശേഖർ' എന്ന് പേര് നൽകിയ ചിത്രത്തിൽ നായകനായി എത്തുന്നത് നടൻ രാജശേഖരാണ്. കോടതി ഉത്തരവിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് രാജശേഖർ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 'ശേഖർ' തിയറ്ററുകളിൽ റിലീസായത്. മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവെയാണ് പ്രദർശനം തടഞ്ഞുള്ള കോടതി ഉത്തരവ്. എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം. ഈ ചിത്രം പുറത്തിറക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. സിനിമ നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും രാജശേഖർ പറഞ്ഞു.
മലയാളത്തിൽ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ മലയാള ചിത്രമാണ് ജോസഫ്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് ജോജു അവതരിപ്പിച്ചത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രത്തിന്റെ സംവിധാനം എം.പത്മകുമാറാണ്. ഷാഹി കബീർ രചനയും ഛായാഗ്രഹണം മനേഷ് മാധവനും നിർവഹിച്ചു. കിരൺ ദാസാണ് എഡിറ്റിംഗ്. സംഗീതം രഞ്ജിൻ രാജ്. സൗണ്ട് ഡിസൈൻ ടോണി ബാബു. ജോജുവിനെ കൂടാതെ ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ഇർഷാദ്, ആത്മീയ, മാളവിക മേനോൻ, അനിൽ മുരളി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Adjust Story Font
16