Quantcast

ഡോ. മാത്യു റോസി നായകനോ വില്ലനോ!! 'രുധിരം' നാളെ മുതൽ തിയേറ്ററുകളിൽ

'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന', 'ടോബി' എന്നീ ചിത്രങ്ങളിലെ സമാനതകളില്ലാത്ത പ്രകടനങ്ങളിലൂടെ വിസ്മയിപ്പിച്ച രാജ് ബി ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്നു

MediaOne Logo

Web Desk

  • Published:

    12 Dec 2024 11:06 AM

Rudhiram
X

ഹൈറേഞ്ചിലെ സർക്കാർ ആശുപത്രിയിൽ ഒരു ഡോക്ടറുണ്ട്, നാട്ടുകാരെ സഹായിക്കുന്ന, സാമ്പത്തികമായി പോലും പലർക്കും ഉപകാരങ്ങൾ ചെയ്യുന്ന, ഏവരോടും അനുകമ്പയോടെ പെരുമാറുന്ന ഒരാള്‍, അയാളാണ് ഡോ. മാത്യു റോസി. ഡോക്ടറിനെ പ്രേക്ഷകർക്ക് നാളെ മുതൽ അടുത്തറിയാം... 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന', 'ടോബി' എന്നീ ചിത്രങ്ങളിലെ സമാനതകളില്ലാത്ത പ്രകടനങ്ങളിലൂടെ വിസ്മയിപ്പിച്ച രാജ് ബി ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'രുധിരം' നാളെ മുതൽ തിയേറ്ററുകളിലെത്തും. അടുത്തിടെ 'കിഷ്കിന്ധ കാണ്ഡ'ത്തിൽ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷോ ലോണ്‍ ആന്‍റണിയാണ്.

'The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെ തിയേറ്ററുകളിലെത്തുന്ന ചിത്രം മേക്കിങ്ങിൽ ഒട്ടേറെ പുതുമകളാണ് പ്രേക്ഷകർക്കായി കരുതിവെക്കുന്നതെന്ന് അടിവരയിടുന്നുണ്ട് സിനിമയുടെ ടീസറും ട്രെയിലറും. അതിനാൽ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. നിഗൂഢമായൊരു കഥാപാത്രമാണ് ചിത്രത്തിൽ രാജ് ബി ഷെട്ടിയുടേത്. രാജ് ബി ഷെട്ടിയുടേയും അപർണയുടേയും തികച്ചും തീവ്രമായ അഭിനയ മുഹൂർത്തങ്ങളും ഗംഭീര ആക്ഷനും കൂടി ചിത്രത്തിലുണ്ടെന്നും ട്രെയിലർ സൂചന നൽകുന്നു.

സൈക്കോളജിക്കൽ സർവൈവൽ റിവഞ്ച് ത്രില്ലറായെത്തുന്ന ചിത്രം മലയാളത്തിൽ പുതുമയുള്ളൊരു ദൃശ്യവിസ്മയം ആകും. ഓരോ നിമിഷവും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സിൽ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതിദുരൂഹമായ വഴിത്തിരിവുകളുമൊക്കെ ചിത്രം പ്രേക്ഷകർക്കായി കാത്തുവെച്ചിട്ടുണ്ട്.

റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാ ലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ്. 123 മ്യൂസിക്സ് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്നർ.

'രുധിര'ത്തിന്‍റെ തിരക്കഥ, സംഭാഷണം: ജിഷോ ലോൺ ആന്‍റണി, ജോസഫ് കിരൺ ജോർജ്, ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിങ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, വി.എഫ്.എക്സ് പ്രൊഡ്യൂസർ: മനീഷ മാധവൻ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർ‍ഡിനേറ്റ‍‍ര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.

TAGS :

Next Story