227 കോടി; ബോക്‌സ് ഓഫീസ് തകർത്ത് 'ദൃശ്യം2' തേരോട്ടം തുടരുന്നു
അഭിഷേക് പതക് സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് വാരാന്ത്യത്തിൽ മാത്രം 3.26 കോടിയാണ് നേടിയത്
ജീത്തു ജോസഫ് മലയാളത്തിൽ ഒരുക്കിയ 'ദൃശ്യ'ത്തിന്റെ രണ്ട് ഭാഗങ്ങളും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. അജയ്‌ദേവ്ഗൺ നായകനായി എത്തിയ രണ്ട് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിൽ ദൃശ്യം2 ന് ലഭിച്ച ബോക്‌സ് ഓഫീസ് കളക്ഷൻ അമ്പരിപ്പിക്കുതാണ്. ഇപ്പോഴും തിയറ്ററുകളിൽ തുടരുന്ന ചിത്രം ഇതുവരെ നേടിയത് 227.94 കോടിയാണെന്നാണ് റിപ്പോർട്ട്. ക്രിസ്മസ് വാരാന്ത്യത്തിൽ മാത്രം 3.26 കോടിയാണ് ചിത്രം നേടിയത്. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തത്.
രൺബീർ കപൂർ നായകനായ ബ്രാഹ്‌മാസ്ത്രയാണ് 2022 ൽ കളക്ഷനിൽ ഒന്നാമത്. 254 കോടിയാണ് ചിത്രം നേടിയത്. രണ്ടാം സ്ഥാനത്ത് കശ്മീർ ഫയൽസും 247 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ദൃശ്യം ഇതുപോലെ തിയറ്ററുകളിൽ തുടർന്നാൽ 2022ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറുമെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
അജയ് ദേവഗണും തബുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ൽ അന്തരിച്ചിരുന്നു. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിൽ ഭുഷൻ കുമാർ, കുമാർ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്
ഇന്ത്യയില്‍ 3302ഉം വിദേശത്ത് 858ഉം സ്‍ക്രീനുകളിലായിട്ടാണ് ദൃശ്യം2 റിലീസ് ചെയ്തത്.മോഹൻലാൽ - ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായ ദൃശ്യത്തിൻറെ ഹിന്ദി പതിപ്പാണ് ചിത്രം. ദൃശ്യം 2 തിയേറ്ററുകളില്‍ റിലീസ് ചെയ്തതിനു പിന്നാലെ ഓൺലൈനിൽ ചോർന്നിരുന്നു.
Adjust Story Font
16