'കിങ് ഓഫ് കൊത്ത'യ്ക്ക് ശേഷം ദുൽഖർ- കരൺ ജോഹർ പാൻ ഇന്ത്യൻ സിനിമ
ആക്ഷൻ ജോണറിൽ ഒരുക്കുന്ന ചിത്രം ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലായി എത്തും
കരൺ ജോഹർ, ദുൽഖർ
ബോളിവുഡിലെ സ്ഥിരം മുഖമായി ദുൽഖർ മാറിയിട്ടുണ്ട്. ആർ. ബാൽകി സംവിധാനം ചെയ്ത ചുപ്പ് ആയിരുന്നു ദുൽഖറിന്റേതായി ഏറ്റവും ഒടുവിലിറങ്ങിയ ഹിന്ദി ചിത്രം. കഴിഞ്ഞ വർഷം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയ സീതാരാമം, ദുൽഖർ എന്ന താരത്തിന്റെ പാൻ ഇന്ത്യൻ പദവി കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ ബോളിവുഡിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ കരൺ ജോഹറുമായി ദുൽഖർ കൈകോർക്കുന്നു. സിനിമ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം അണിയറപ്രവർതത്തകർ പുറത്തുവിട്ടിട്ടില്ലെങ്കിലും കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ ഈ ചിത്രത്തിലായിരിക്കും അഭിനയിക്കുക എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ആക്ഷൻ ജോണറിൽ ഒരുക്കുന്ന ചിത്രം ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലായി എത്തുമെന്നുമാണ് റിപ്പോർട്ട്. രൺവീർ സിങ്ങിനെയും ആലിയഭട്ടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റോക്കി ഓർ റാണി പ്രേം കഹാനി എന്ന ചിത്രത്തിന്റെ തിരക്കിലാണ് കരൺ ജോഹർ ഇതു കഴിയുമ്പോൾ ദുൽഖർ ചിത്രം ആരംഭിക്കും.
ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. 2023 ഓണം റിലീസായി ചിത്രം തിയറ്ററിലെത്തുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ദുൽഖർ അരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും ഒരു മാസ് ഗ്യാങ്സ്റ്റർ ചിത്രമായാണ് അണിയറപ്രവർത്തകർ 'കിംഗ് ഓഫ് കൊത്ത' ഒരുക്കുന്നതെന്നാണ് വിവരം
വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. കുറുപ്പിന് ശേഷം റിലീസ് ഉത്സവമാക്കാൻ പോകുന്ന മറ്റൊരു ദുൽഖർ ചിത്രമാണ് കിങ് ഓഫ് കൊത്തയെന്ന് ആരാധകർ പറയുന്നു. അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവരാണ് സംഗീതസംവിധാനം. ഛായാഗ്രഹണം- നിമീഷ് രവി, എഡിറ്റർ- ശ്യാം ശശിധരൻ, മേക്കപ്പ്- റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, സ്റ്റിൽ- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ- പ്രതീഷ് ശേഖർ.
Adjust Story Font
16