ഹനുമാനും സുഗ്രീവനും ഒഴികെ സകല വാനരപ്പടയുമുണ്ട്; കിഷ്കിന്ധാ കാണ്ഡം ട്രെയ്ലർ
ചിത്രം സെപ്റ്റംബര്‍ 12-ന് തീയറ്ററുകളിലേക്ക്
പ്രകൃതിയുടെ അസുഖമുള്ളത് അത്ര പേടിക്കാനുള്ളതാണോ? കാടും നിഗൂഢതയുമായി 'കിഷ്കിന്ധാ കാണ്ഡം' ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി, ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. അപർണാ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഗുഡ്‌വിൽ എന്റെർടെയ്ൻസിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചത്. ഏറെ ആകര്‍ഷണീയമായ കഥാപശ്ചാത്തലവും രംഗങ്ങളുമുള്ള ട്രെയിലര്‍ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബർ 12ന് തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഇതിൽ ജഗദീഷ്, അശോകൻ, നിഷാൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെർറ്റൈൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിങ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.
Adjust Story Font
16