ഫഹദ് ഫാസിലിന്റെ മാലികും പൃഥ്വിരാജിന്റെ കോൾഡ് കേസും ഒടിടിയിലേക്ക്
ഈ രണ്ട് ചിത്രങ്ങളും വന്‍മുതല്‍ മുടക്കുള്ളതാണെന്നും ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുകയാണെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആന്റോ ജോസഫ് വ്യക്തമാക്കുന്നു.
പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസ് എന്ന ചിത്രവും ഫഹദ് ഫാസില്‍ നായകനായ മാലിക് എന്ന ചിത്രവും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക്. രണ്ട് ചിത്രങ്ങളും ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും വന്‍മുതല്‍ മുടക്കുള്ളതാണെന്നും ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുകയാണെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആന്റോ ജോസഫ് വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം കുറയുകയും സെക്കന്‍ഡ് ഷോ ഉള്‍പ്പെടെയുള്ള പ്രദര്‍ശനങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും ചെയ്തുകൊണ്ട് മരക്കാറിനൊപ്പം മാലിക്കും 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ്. എന്നാല്‍ കോവിഡ് വ്യാപനം കൂടിയതിനാല്‍ വീണ്ടും തിയേറ്റര്‍ അടച്ചു. ഈ ചിത്രങ്ങള്‍ 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാത്രമെ ഇതിന്റെ മുതല്‍ മുടക്ക് ലഭിക്കുകയുള്ളൂ.
സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഈ ചിത്രങ്ങള്‍ ഒടിടി റിലീസിന് ശ്രമിക്കുന്നതെന്നും സഹകരണം വേണമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് അയച്ച കത്തില്‍ ആന്റോ ജോസഫ് വ്യക്തമാക്കുന്നു. ഫഹദ് ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്ക് റിലീസ് ചെയ്യുന്ന സാഹചര്യങ്ങളില്‍ ഫഹദ് ചിത്രങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക് രംഗത്ത് വന്നിരുന്നു.
Adjust Story Font
16