Quantcast

ഫഹദിന് പിറന്നാളാശംസയുമായി അല്ലുവും സംഘവും; 'പുഷ്പ'യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം 2021 ഡിസംബറിൽ തീയേറ്ററിൽ പ്രദർശനത്തിനെത്തും.

MediaOne Logo

Web Desk

  • Updated:

    8 Aug 2021 10:44 AM

Published:

8 Aug 2021 10:36 AM

ഫഹദിന് പിറന്നാളാശംസയുമായി അല്ലുവും സംഘവും; പുഷ്പയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
X

ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം 'പുഷ്പ'യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫഹദിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പുഷ്പ ടീം പോസ്റ്റര്‍ അവതരിപ്പിച്ചത്. ഫഹദ് ഫാസിലിന്‍റെ കണ്ണ് മാത്രമാണ് പോസ്റ്ററിലുള്ളത്. 'തിന്മ മുന്‍പ് ഇത്രയും അപകടകരമായിരുന്നില്ല' എന്ന വാചകവും പോസ്റ്ററിലുണ്ട്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ്. അല്ലു അര്‍ജുന്‍റെ പ്രതിനായകനായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. സുകുമാര്‍ തന്നെ രചന നിര്‍വഹിക്കുന്ന 'പുഷ്പ' മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മിക്കുന്നത്. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രദാസും നിര്‍വഹിക്കുന്നു.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം 2021 ഡിസംബറിൽ തീയേറ്ററിൽ പ്രദർശനത്തിനെത്തും.

TAGS :

Next Story