Quantcast

'ഇഷ്ടമില്ലെങ്കിൽ കാണേണ്ട': ബോയ്‌കോട്ടുമായി വീണ്ടും, ഇത്തവണ ആലിയ ഭട്ട്

ഇഷ്ടമില്ലെങ്കിൽ എന്റെ സിനിമകൾ കാണേണ്ട എന്ന ആലിയയുടെ പരാമർശമാണ് ഇവരെ ചൊടിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    23 Aug 2022 4:59 AM

ഇഷ്ടമില്ലെങ്കിൽ കാണേണ്ട: ബോയ്‌കോട്ടുമായി വീണ്ടും, ഇത്തവണ ആലിയ ഭട്ട്
X

മുംബൈ: ബഹിഷ്‌കരണവുഡായി മാറിയിരിക്കുകയാണ് ബോളിവുഡ് ഇപ്പോൾ. ആമിർഖാനിൽ നിന്നും തുടങ്ങി ഋത്വിക് റോഷൻ, തെന്നിന്ത്യൻ താരം വിജയ് ദേവരക്കൊണ്ടയിൽ എത്തി ഇപ്പോഴിതാ ആലിയ ഭട്ടിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. താരം അടുത്തിടെ നൽകിയ അഭിമുഖത്തിലെ പരാമർശമാണ് ബഹിഷ്‌കരണക്കാരെ പ്രകോപിപ്പിച്ചത്.

ഇഷ്ടമില്ലെങ്കിൽ എന്റെ സിനിമകൾ കാണേണ്ട എന്ന ആലിയയുടെ പരാമർശമാണ് ഇവരെ ചൊടിപ്പിച്ചത്. ആലിയ ഭട്ടിനെയും അവരുടെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയേയു ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടുള്ള ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങായി. സമൂഹമാധ്യമങ്ങളിൽ നേരത്തെയും രൂക്ഷമായ പരിഹാസങ്ങൾക്ക് വിധേയമായിട്ടുണ്ട് ആലിയ ഭട്ട്. താരത്തിന്റെ അഭിമുഖങ്ങളും പരാമർശങ്ങളുമൊക്കെയാണ് ഇത്തരക്കാർ ഏറ്റെടുക്കുക.

അതേസമയം ആലിയ ഭട്ടിന്റേത് അഹങ്കാരത്തിന്റെ ഭാഷയാണെന്നാണ് ബഹിഷ്‌കരണക്കാർ പറയുന്നത്. ആമിർഖാന്റെ ലാൽസിങ് ചദ്ദയാണ് ബഹിഷ്‌കരണവാദികൾ അടുത്തിടെ ഏറ്റെടുത്ത് 'ഹിറ്റാ'ക്കിയത്. ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയതോടെ തങ്ങളുടെ മിടുക്കാണെന്നാണ് ബഹിഷ്‌കരണക്കാർ വാദിക്കുന്നത്. ആമിർ ഖാന്റെ പടത്തെ പിന്തുണച്ചതിനും ചിത്രം കാണാൻ ആവശ്യപ്പെട്ടതിനുമാണ് ഋത്വിക് റോഷനെതിരെ തിരിഞ്ഞത്. കശ്മീർ ഫയൽസ് ഇറങ്ങിയ സമയത്ത് ഋത്വിക് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും ഇവർ ചോദിച്ചിരുന്നു.

ബോയ്‌കോട്ട് ബ്രഹ്മാസ്ത്(#BoycottBrahmastra) ബോയ്‌കോട്ട് ലൈഗർ(#BoycottLiger) ബോയ്‌കോട്ട് ബോളിവുഡ്(#BoycottBollywood) ബോയ്‌കോട്ട് ബോളിവുഡ് മൂവി(#BoycottbollywoodForever) എന്നിവയാണ് ട്വിറ്ററിൽ സജീവമാകുന്ന ബോയ്‌കോട്ട് ടാഗുകൾ.

TAGS :

Next Story