Quantcast

ഇന്ദ്രന്‍സ് പ്രധാന വേഷത്തില്‍; 'ജാക്സണ്‍ ബസാര്‍ യൂത്ത്' ചിത്രീകരണം ആരംഭിച്ചു

സംവിധായകൻ സകരിയ നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ചിന്നു ചാന്ദിനി, ലുഖ്മാൻ അവറാൻ, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-09 16:13:39.0

Published:

9 Aug 2022 6:35 PM IST

ഇന്ദ്രന്‍സ് പ്രധാന വേഷത്തില്‍; ജാക്സണ്‍ ബസാര്‍ യൂത്ത് ചിത്രീകരണം ആരംഭിച്ചു
X

ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലർ ചിത്രം 'ജാക്‌സൺ ബസാർ യൂത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് സിനിമയുടെ ചിത്രീകരണം. സംവിധായകൻ സകരിയ നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ചിന്നു ചാന്ദിനി, ലുഖ്മാൻ അവറാൻ, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉസ്മാന്‍ മാരാത്താണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഡോ. സല്‍മാന്‍ അഹമ്മദ് ഷാഫി, അഡ്വക്കേറ്റ് സക്കരിയ തുടങ്ങിയവര്‍ കോ-പ്രൊഡ്യൂസര്‍മാരും ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), പി.ബി അനീഷ് എന്നിവര്‍ ലൈന്‍ പ്രൊഡ്യൂസര്‍മാരുമാണ്. ക്യാമറ: കണ്ണന്‍ പട്ടേരി, എഡിറ്റര്‍: അപ്പു ഭട്ടതിരി, ആര്‍ട്ട്: അനീസ് നാടോടി, സംഗീതം: ഗോവിന്ദ് വസന്ത, മേക്കപ്പ്: ഹക്കീം കബീര്‍, എക്‌സി. പ്രൊഡ്യൂസര്‍: അമീന്‍ അഫ്‌സല്‍, ഷംസുദ്ധീന്‍ എം, കണ്‍ട്രോളര്‍: റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഗിരീഷ് അത്തോളി, അനീഷ് നന്തിപുലം, സ്റ്റില്‍സ്: രോഹിത്, ഡിസൈന്‍: പോപ് കോണ്‍ക്രിയേറ്റീവ്‌സ്.

TAGS :

Next Story