Quantcast

എങ്ങനൊക്കെ അങ്ങനൊക്കെ...; കിം കിം കിമ്മിന് ശേഷം ജാക്ക് ആൻഡ് ജില്ലിലെ സൂപ്പർഗാനം

മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    8 May 2022 2:20 PM

Published:

8 May 2022 2:17 PM

എങ്ങനൊക്കെ അങ്ങനൊക്കെ...; കിം കിം കിമ്മിന് ശേഷം ജാക്ക് ആൻഡ് ജില്ലിലെ സൂപ്പർഗാനം
X

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ജാക്ക് ആൻഡ് ജില്ലി'. എങ്ങനൊക്കെ എങ്ങനൊക്കെ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ റിലീസായിരിക്കുന്നത്. മ്യൂസിക് 247 റിലീസ് ചെയ്ത ഗാനം രചിച്ചിരിക്കുന്നത് ബി.കെ. ഹരിനാരായണനാണ്. റാം സുരേന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം റാം സുരേന്ദറും ശ്രീനന്ദയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി മാഷിന്റെ ചില കവിതാശകലങ്ങളും പാട്ടിന്റെ മാറ്റു കൂട്ടുന്നുണ്ട്. ചിത്രത്തിന് വേണ്ടി റാം സുരേന്ദറും ഹരിനാരായണനും ചേർന്നൊരുക്കിയ, നേരത്തേ റിലീസായ കിം കിം കിം എന്ന ഗാനവും സൂപ്പർ ഹിറ്റായിരുന്നു.

മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മെയ് 20ന് ചിത്രം തീയേറ്ററുകളിലേക്കെത്താൻ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. സൗബിൻ ഷാഹിർ, അജുവർഗീസ്, ബേസിൽ ജോസഫ്, ഇന്ദ്രൻസ്, നെടുമുടി വേണു എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ എങ്കിലും മുഴുനീള എന്റർടെയ്നറായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. കേരളത്തിലും ലണ്ടനിലുമായി ചിത്രീകരണം പൂർത്തിയാക്കുന്ന സിനിമയിൽ ഹോളിവുഡിലേയും ബോളിവുഡിലേയും സാങ്കേതികവിദഗ്ധർ അണിനിരക്കുന്നു. ഗോകുലം ഗോപാലനും സന്തോഷ് ശിവനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


TAGS :

Next Story