കളക്ഷനിൽ ദളപതി തന്നെ, എന്നാൽ ഇക്കാര്യത്തിൽ തലൈവരെ മറികടക്കാനായില്ല
ഇന്ത്യൻ സിനിമയിൽ ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ താരം ഷാരൂഖ് ഖാനാണ്. അദ്ദേഹത്തിൻറെ രണ്ട് റിലീസുകളാണ് 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്
വർഷം അവസാനിക്കാനിരിക്കെ കോളിവുഡ് ബോക്‌സ് ഓഫീസിൽ വിജയ്- രജനി പോരാട്ടമായിരുന്നു. എന്നാൽ തലൈവരുടെ ജയിലർ ഉയർത്തിയ കളക്ഷൻ അതിവേഗത്തിലാണ് ലിയോ മറികടന്നത്. അതേസമയം ഗൂഗിളിന്റെ ഈ വർഷത്തെ ടോപ്പ് സെർച്ച് ലിസ്റ്റിൽ രജനിയും ജയിലറും തന്നെയാണ് ഒന്നാമത്. വർഷാവർഷമുള്ള ഗൂഗിൾ ടോപ്പ് സെർച്ചിലെ തമിഴ് സിനിമാ വിഭാഗത്തിലാണ് തലൈവർ ചിത്രം ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടും മൂന്നും സ്ഥാനത്ത് വിജയ് ചിത്രങ്ങള്‍ തന്നെയാണ് ലിയോയും വാരിസും.
അതേസമയം, ഇന്ത്യയിൽ ഏറ്റവുമധികം തെരയപ്പെട്ട സിനിമകളിൽ ആദ്യ സ്ഥാനത്ത് ഷാരൂഖ് ഖാൻറെ ജവാനും രണ്ടാമത് സണ്ണി ഡിയോളിൻറെ ഗദർ2 വുമാണ്. മൂന്നാം സ്ഥാനത്ത് ടോപ്പ് 10 ലെ ഒരേയൊരു ഹോളിവുഡ് എൻട്രി ഓപ്പൺഹെയ്മറാണ്.
നാലാം സ്ഥാനത്ത് പ്രഭാസ് നായകനായ ആദിപുരുഷും അഞ്ചാമത് ഷാരൂഖ് ഖാൻറെയും ബോളിവുഡിന്റെ തന്നെയും തിരിച്ചുവരവ് ചിത്രമായ പഠാനും. ആറാം സ്ഥാനത്ത് ഹിന്ദി ചിത്രം ദി കേരള സ്റ്റോറിയാണ്. ഏഴാമത് രജനികാന്തിൻറെ ജയിലർ, എട്ടാമത് വിജയ് നായകനായ ലിയോ, ഒൻപതാം സ്ഥാനത്ത് സൽമാൻ ഖാൻറെ ടൈഗർ 3, പത്താം സ്ഥാനത്ത് വിജയ്‌യുടെ വാരിസ് എന്നിങ്ങനെയാണ് ഗൂഗിൾ സെർച്ച് പട്ടിക.
ഇന്ത്യൻ സിനിമയിൽ ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ താരം ഷാരൂഖ് ഖാൻ ആണ്. പഠാനും ജവാനിലുമായി ഈ വർഷത്തെ അദ്ദേഹത്തിൻറെ രണ്ട് റിലീസുകളാണ് 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ആറ്റ്ലി സംവിധാനം ചെയ്ത ജവാൻ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്നായി 1100 കോടി രൂപയാണ് നേടിയത്. ക്രിസ്മസ് റിലീസായി ഡങ്കിയാണ് ഷാരൂഖിന്റേതായി ഈ വർഷം തന്നെ എത്തുന്ന മൂന്നാമത്തെ ചിത്രം.
അതേസമയം ഒടിടി ഷോകളുടെ കാര്യത്തില്‍ ഷാഹിദ് കപൂറിന്‍റെ ഫർസി, ടിം ബർട്ടൺ സംവിധാനം ചെയ്ചത വെനസ്ഡേ,അസുർ, റാണാ നായിഡു, പെഡ്രോ പാസ്കലിന്റെ ദി ലാസ്റ്റ് ഓഫ് അസ് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഗൂഗിളില്‍ തിരഞ്ഞ അഞ്ച് ഒടിടി ഷോകള്‍.
Adjust Story Font
16