പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ ക്രിസ്തുമസിന് കാക്കിപ്പടയെത്തുന്നു
തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്.
മലയാളത്തിന്‍റെ സ്വന്തം നായകന്മാരുടെ പൊലീസ് കഥാപാത്രങ്ങളെയെല്ലാം എന്നും നെഞ്ചേറ്റിയ മലയാളികൾക്ക് മുന്നിലേക്ക് പുതുതലമുറയിലെ അഭിനേതാക്കളുടെ ഒരു പോലീസ് നിരയെ തന്നെ അവതരിപ്പിച്ചിരിക്കുകയാണ് ഷെബി ചൗഘട് തന്‍റെ കാക്കിപ്പട എന്ന ചിത്രത്തിലൂടെ. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
'പ്ലസ് ടു', 'ബോബി' എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു വിഷയമാണ്. പൂർണമായും ത്രില്ലർ മൂഡിലാണ് സിനിമ മുന്നോട്ടുപോകുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്.
പോലീസുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും, ആ നാടിനോടും സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറഞ്ഞുപോകുകയാണ് സിനിമ. കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരമാണ് സിനിമയുടെ പ്രമേയം. കേസ് അന്വേഷണമായാലും കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം കഥാസന്ദര്‍ഭങ്ങളായാലും പ്രേക്ഷകര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമാ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. എസ്. വി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെജി വലിയകത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.
ഈ വർഷം ക്രിസ്തുമസ് റിലീസായി എത്തുന്ന കാക്കിപ്പടയിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
ഷെബി ചൗഘട്, ഷെജി വലിയകത്തും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം - ജാസി ഗിഫ്റ്റ്, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബുറാം. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ.
Adjust Story Font
16