ചാർലിക്കു ശേഷം വീണ്ടും കക്കാനിറങ്ങി ഡിസൂസ; സൗബിൻ ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്
ചിത്രം ഈ മാസം 27ന് തീയേറ്ററുകളിലെത്തും.
സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു കെ. ജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളന്‍ ഡിസൂസ' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ 'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കള്ളനായ ഡിസൂസ. മമ്മൂട്ടിയാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തത്.
സൗബിന്‍ ഷാഹിറിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ. റോണി ഡേവിഡ്, പ്രേംകുമാര്‍, രമേഷ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്‍ണകുമാര്‍, അപര്‍ണ്ണ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നുണ്ട്. റംഷി അഹ്മദാണ് നിർമാണം. സാന്ദ്ര തോമസ് സഹനിർമാതാവാണ്.
സജീർ ബാബയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അരുൺ ചാലിലാണ്. റിസൽ ജയ്നിയാണ് എഡിറ്റർ. ലിയോ ടോം, പ്രശാന്ത് കർമ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രം ഈ മാസം 27ന് തീയേറ്ററുകളിലെത്തും.
Adjust Story Font
16