മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സി ശങ്കരന്‍ നായരെക്കുറിച്ചുള്ള സിനിമയുമായി കരണ്‍ ജോഹര്‍
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറൽ മൈക്കിൾ ഡയറിനെതിരെയും ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും കേസ് വാദിച്ചിരുന്നു സി ശങ്കരൻ നായര്‍.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന മലയാളി ചേറ്റൂര്‍ ശങ്കരന്‍ നായരെക്കുറിച്ച് സിനിമയുമായി കരണ്‍ ജോഹര്‍. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറൽ മൈക്കിൾ ഡയറിനെതിരെയും ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും കേസ് വാദിച്ചിരുന്നു സി ശങ്കരൻ നായര്‍. ഇതാണ് ചിത്രത്തിന് പ്രമേയമാകുന്നത്.
ഈ സംഭവത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മകൻ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്ന് ദി കേസ് ദാറ്റ് ഷുക്ക് ദ എംപയർ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ജാലിയൻ വാലാബാഗ് സംഭവത്തിൽ ബ്രിട്ടീഷ് സർക്കാറിനെതിരെ ശങ്കരൻ നായർ കോടതിയിൽ നടത്തിയ പോരാട്ടമാണ് ഈ പുസ്തകം പറയുന്നത്. ഇതാണ് കരൺ ജോഹർ ചിത്രത്തിന് പ്രമേയമാകുന്നത്.
കരണ്‍ സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സി ശങ്കരന്‍ നായര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ശങ്കരന്‍ നായരെപ്പോലെയുള്ള ചരിത്രപുരുഷനെ ബിഗ്‌സ്‌ക്രീനില്‍ എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. എന്നാല്‍ ആരാണ് ശങ്കരന്‍ നായരെ അവതരിപ്പിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഉടന്‍ തന്നെ അഭിനേതാക്കളാരെന്ന് പുറത്തുവിടുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കരണ്‍ ജോഹറിന്റെ അടുത്ത പ്രൊഡക്ഷന്‍ ഈ ചിത്രമാണന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16