ആദ്യം വിവാഹാഭ്യര്‍ഥന, പിന്നെ വധഭീഷണി; കത്രീന കൈഫിന് നേരെ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍
കത്രീനയുടെ കടുത്ത ആരാധകനായ മൻവീന്ദർ നടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി നിരന്തരം സന്ദേശമയച്ചിരുന്നു, തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്റെയും നടിയുടേയും എഡിറ്റ് ചെയ്ത ചിത്രങ്ങളും ഇയാൾ പങ്കു വച്ചിരുന്നു
മുംബൈ: ബോളിവുഡിലെ താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും നേരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ലഖ്‌നൗ സ്വദേശിയായ മൻവീന്ദർ സിങ്ങാണ് അറസ്റ്റിലായത്. കത്രീനക്കും കൗശലിനും ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാൾ വധഭീഷണി സന്ദേശങ്ങൾ അയച്ചത്. വിക്കി കൗശലിന്‍റെ പരാതിയിൽ ഐ.ടി ആക്ട് പ്രകാരമാണ് മുംബൈ പൊലീസ് കേസെടുത്തത്.
കത്രീനയുടെ കടുത്ത ആരാധകനായ മൻവീന്ദർ നടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി നിരന്തരം സന്ദേശമയച്ചിരുന്നു. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്റെയും നടിയുടേയും എഡിറ്റ് ചെയ്ത ചിത്രങ്ങളും ഇയാൾ പങ്കു വച്ചിരുന്നു. അതിന് ശേഷമാണ് പിന്നീട് വധഭീഷണി സന്ദേശങ്ങൾ അയച്ചത്.
ഇയാൾ മുംബൈയിൽ സിനിമകളിലും ടിവി സീരിയലുകളിലും അവസരത്തിനായി ശ്രമിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. അടുത്തിടെ സൽമാൻ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. സംഭവത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു.
Adjust Story Font
16