Quantcast

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 'ജയ ജയ ജയ ജയഹേ' വമ്പൻ ഹിറ്റിലേക്ക്; ബോക്‌സ് ഓഫീസ് റിപ്പോർട്ട് ഇങ്ങനെ

വളരെ ചുരുങ്ങിയ ചിലവിൽ പൂർത്തീകരിച്ച 'ജയ ജയ ജയ ജയഹേ' ബ്ലോക്ബസ്റ്ററിലേക്ക് നീങ്ങുന്നുവെന്നാണ് കളക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-08 13:09:34.0

Published:

8 Nov 2022 1:06 PM GMT

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജയ ജയ ജയ ജയഹേ വമ്പൻ ഹിറ്റിലേക്ക്; ബോക്‌സ് ഓഫീസ് റിപ്പോർട്ട് ഇങ്ങനെ
X

ബേസിൽ ജോസഫിനെയും ദർശന രാജേന്ദ്രനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയഹേ'. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തെയും അതിന്റെ മേക്കിംഗിനെയും പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. വളരെ ചുരുങ്ങിയ ചിലവിൽ പൂർത്തീകരിച്ച ജയ ജയ ജയ ജയഹേ ബ്ലോക്ബസ്റ്ററിലേക്ക് നീങ്ങുന്നുവെന്നാണ് കളക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ചിത്രം ബോക്‌സ് ഓഫീസിൽ ഇതുവരെയായി 15.31 കോടി രൂപ കളക്റ്റ് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന നായികയെയാണ് ദർശന അവതരിപ്പിച്ചിരിക്കുന്നത്. ആത്മഹത്യാമുനമ്പിൽ നിന്ന് എങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വരണം എന്നൊരു സന്ദേശമാണ് സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ചതെന്ന് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആനന്ദ് മൻമഥൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഐക്കൺ സിനിമാസ് ആണ് 'ജയ ജയ ജയ ജയ ഹേ'യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഛായാഗ്രഹകൻ. ജോൺ കുട്ടിയാണ് എഡിറ്റിങ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാന രചന-വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല-ബാബു പിള്ള. ചമയം-സുധി സുരേന്ദ്രൻ. വസ്ത്രലങ്കാരം-അശ്വതി ജയകുമാർ. നിർമ്മാണ നിർവഹണം-പ്രശാന്ത് നാരായണൻ. മുഖ്യ സഹ സംവിധാനം-അനീവ് സുരേന്ദ്രൻ. ധനകാര്യം-അഗ്നിവേഷ്. പ്രൊഡക്ഷൻ കോർഡിനേറ്റർ-ഐബിൻ തോമസ്. നിശ്ചല ചായാഗ്രഹണം-എസ്.ആർ.കെ . വാർത്താ പ്രചരണം-വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പബ്ലിസിറ്റി ഡിസൈൻസ്-യെല്ലോ ടൂത്ത്.

TAGS :

Next Story