Quantcast

വിമർശനങ്ങൾ കേട്ട് ഒളിച്ചോടില്ല: മഹേഷ് നാരായണൻ

സിനിമ പിന്‍വലിക്കാന്‍ വരെ ആലോചിച്ചെന്ന മട്ടില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും മഹേഷ് നാരായണൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-07-18 16:03:43.0

Published:

18 July 2021 3:59 PM GMT

വിമർശനങ്ങൾ കേട്ട് ഒളിച്ചോടില്ല: മഹേഷ് നാരായണൻ
X

വര്‍ഷങ്ങളായി നീതി ലഭിക്കാത്ത ഒരു പ്രശ്നത്തിലേക്ക് തന്റെ സിനിമയുടെ പേരിലെങ്കിലും വെളിച്ചം വീശുന്നുണ്ടെങ്കില്‍ അത്രയും നല്ലതെന്നാണ് തന്റെ വിശ്വാസമെന്ന് സംവിധായകൻ മഹേഷ് നാരായണൻ. മാലിക് സിനിമയെ വിമര്‍ശിക്കുന്നവര്‍ ചിത്രം മുഴുവനായി കാണാതെയാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ജൂലൈ പതിനഞ്ചിന് ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്ന മാലിക് എന്ന മഹേഷ് നാരായണൻ ചിത്രത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

സിനിമ പിന്‍വലിക്കാന്‍ വരെ ആലോചിച്ചെന്ന മട്ടില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. " അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായി എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കുന്ന ആളാണ്. എന്നാല്‍ അഭിപ്രായങ്ങളെ ഭയന്ന് ഒളച്ചോടാനില്ല.പറയാത്ത കാര്യങ്ങളാണ് പല അഭിമുഖങ്ങളിലും വരുന്നത്. മാനസികമായി ഒരിക്കലും തളര്‍ന്നിട്ടില്ല" - മഹേഷ് നാരായണൻ പറഞ്ഞു.

നേരത്തെ, മാലികിനെക്കുറിച്ച് ഇനി ഒന്നും സംസാരിക്കാനില്ലെന്നും ജീവിതത്തില്‍ താന്‍ അതത്രയധികം മാനസിക പീഡനത്തിലൂടെ കടന്നു പോയെന്നും ചിത്രം തന്നെ പിന്‍വലിക്കണമെന്നാണ് മനസ്സില്‍ തോന്നുന്നതെന്നും മഹേഷ് നാരായണൻ പറഞ്ഞതായി സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.


മാലിക്​ സിനിമ ഇറങ്ങിയശേഷം വിവിധ വിഭാഗങ്ങൾ ചിത്രത്തിനെതിരേ രംഗത്തുവന്നിരുന്നു. ഇസ്​ലാമോഫോബിയ പരത്തുന്ന ചിത്രമാണെന്നാണ്​ ഉയരുന്ന പ്രധാന ആരോപണം. ഇടതുപക്ഷത്തെ വെള്ളപൂശുന്ന ചിത്രമെന്നും വിമർശനങ്ങളുണ്ട്​. വലതുപക്ഷ തീവ്രവാദികളും സംഘപരിവാർ അനുഭാവികളും ബീമാപ്പള്ളി വെടിവെയ്​പ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയെന്നും മാലികിനെ വിമർശിക്കുന്നു. 'മാലിക്' സത്യസന്ധമല്ലെന്നാണ്​ എഴുത്തുകാരൻ എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചത്​. സിനിമയിലെ രാഷ്ട്രീയം ചർച്ചയാവുന്ന സാഹചര്യത്തിലാണ് വിമർശനവുമായി എൻ.എസ്. മാധവൻ രംഗത്തെത്തിയത്.

TAGS :

Next Story