മാമന്നന്‍ സിനിമ യഥാര്‍ത്ഥ ജീവിത കഥയോ ? ഉദയനിധി സ്റ്റാലിന് പരിഹാസം, തമിഴ്‌നാട്ടില്‍ പുതിയ വിവാദം
ഡി.എം.കെ നേതാവ് കൂടിയായ ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച ചിത്രത്തിലെ മാമന്നന്‍ എന്ന കഥാപാത്രം അണ്ണാ ഡി.എം.കെ നേതാവും മുന്‍ സ്പീക്കറുമായ ധനപാലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയതെന്നാണ് ആരോപണം ഉയരുന്നത്.
ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മാരിസെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ജാതി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തമിഴ്‌നാട്ടിലും കേരളത്തിലും ലഭിക്കുന്നത്.
ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രമെന്ന നിലയിലും വടിവേലുവിന്റെ തിരിച്ചുവരവ് ചിത്രമെന്ന നിലയിലും മാമന്നന്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ ചുറ്റിപ്പറ്റി പുതിയ വിവാദം ഉണ്ടായിരിക്കുകയാണ്.
ഡി.എം.കെ നേതാവ് കൂടിയായ ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച ചിത്രത്തിലെ മാമന്നന്‍ എന്ന കഥാപാത്രം അണ്ണാ ഡി.എം.കെ നേതാവും മുന്‍ സ്പീക്കറുമായ ധനപാലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയതെന്നാണ് ആരോപണം ഉയരുന്നത്.
കൊങ്ങ് നാട് മേഖലയില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിയ ധനപാലിനെ ് മുന്‍ മുഖ്യമന്ത്രി ജയലളിതയായിരുന്നു സ്പീക്കറാക്കിയത്. ചിത്രം ധനപാലിന്റെ കഥയാണെന്നും ജയലളിതയെ പുകഴ്ത്തിയും ഡി.എം.കെയെ കളിയാക്കിയും അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.
എന്തിനാണ് ഉദയനിധി ഇത്തരമൊരു കഥ തെരഞ്ഞെടുത്തതെന്ന ആശയകുഴപ്പത്തിലാണ് ഡി.എം.കെ പ്രവര്‍ത്തകര്‍. 'ലിസ്റ്റ് കാന്‍ഡിഡേറ്റ്', 'സേലം ജില്ലാ രാഷ്ട്രീയം', 'സ്പീക്കര്‍', 'രാശിപുരം നിയോജകമണ്ഡലം' തുടങ്ങിയ സൂചനകള്‍ ചൂണ്ടിക്കാട്ടിയാണ് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ മാമന്നന്‍ ധനപാലിന്റെ കഥയാണ് ആരോപിക്കുന്നത്.
ചിത്രം കണ്ട് പലരും തന്നെ വിളിച്ചിരുന്നെന്നും 'മാമന്നന്‍' എന്ന സിനിമ എന്റെ കഥയെ ആസ്പദമാക്കിയുള്ളതാണെങ്കില്‍ അത് അമ്മയുടെ (ജയലളിതയുടെ) വിജയമാണെന്നും ധനപാലന്‍ തമിഴ്മാധ്യമമായ വികടനോട് പറഞ്ഞു.
എഴുപതുകള്‍ മുതല്‍ ഞാന്‍ എ.ഐ.എ.ഡി.എം.കെയിലാണ്. ഞാന്‍ അമ്മയുടെ വിശ്വസ്തനായിരുന്നു. ഇന്നും പാര്‍ട്ടിയുടെ താല്‍പര്യമാണ് പ്രധാനമെന്ന് കരുതി പ്രസ്ഥാനപ്രവര്‍ത്തനം നടത്തിവരുന്നു. ാര്‍ട്ടി പ്രവര്‍ത്തനത്തോടുള്ള എന്റെ കടുത്ത വിശ്വസ്തതയും താല്‍പ്പര്യവും കണ്ട് അമ്മ എനിക്ക് വലിയ പദവികള്‍ തന്നു. പാര്‍ട്ടിയില്‍ സംഘടനാ സെക്രട്ടറിയാക്കി. പിന്നെ ഞാന്‍ മന്ത്രിയായി. ഡെപ്യൂട്ടി സ്പീക്കര്‍, സ്പീക്കര്‍, എന്നീ പദവികളില്‍ എത്തി അമ്മ എന്നെ വിശ്വസിച്ചു. ആ വിശ്വാസത്തിന് ഒരു പങ്കും വഹിക്കാതെ ഞാന്‍ എന്റെ ഭരണകാലത്ത് ഫലപ്രദമായി പ്രവര്‍ത്തിച്ചു. ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കും ധനപാലന്‍ പറയുന്നു.
ഇനി ഈ 'മാമന്നന്‍' എന്ന സിനിമ എന്റെ കഥയെ ആസ്പദമാക്കിയുള്ളതാണെങ്കില്‍ അത് അമ്മയുടെ വിജയമായാണ് ഞാന്‍ കാണുന്നത്. അതിനായി ചിത്രമെടുത്ത ഉദയനിധിക്ക് നന്ദി. ഞാന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും ധനപാല്‍ പറഞ്ഞു.
പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരിസെല്‍വരാജ് സംവിധാനം ചെയ്ത സിനിമയാണ് മാമന്നന്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വടിവേലുവിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. വടിവേലുവിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ് ചിത്രത്തിലെയെന്നും സമാനതകളില്ലാത്ത തിരിച്ചുവരവാണ് താരം നടത്തിയതെന്നും ആരാധകര്‍ പറയുന്നു.
അതേസമയം മാമന്നന്റെ റിലീസ് തടയണമെന്ന് കാണിച്ച് തേവര്‍ സമുദായാംഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. സിനിമ കണ്ടാലും ആളുകള്‍ രണ്ടുദിവസം കൊണ്ട് മറക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമയില്‍ കോടതിക്ക് എങ്ങനെയാണ് ഇടപെടാന്‍ സാധിക്കുകയെന്നും കോടതി ചോദിച്ചു.
സിനിമ നിരോധിക്കണമെന്ന് കാണിച്ച് തേവര്‍ സമുദായത്തില്‍പ്പെട്ട മണികണ്ഠന്‍ ആണ് ഹരജിയുമായി രംഗത്ത് എത്തിയത്.ചിത്രത്തില്‍ തേവര്‍ വിഭാഗവും ദലിത് വിഭാഗമായ ദേവേന്ദ്ര കുല വേള്ളരും തമിലുള്ള സംഘര്‍ഷമാണ് പറയുന്നതെന്നും ഇത് ഇരു സമുദായങ്ങളും തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായേക്കാമെന്നുമായിരുന്നു ഹരജിയില്‍ പറഞ്ഞത്. ചിത്രത്തിന്റെ ട്രെയിലറും ഓഡിയോ ലോഞ്ചും കണ്ടതിന് ശേഷം മാമന്നന്‍ തേവര്‍ക്കും ദേവേന്ദ്ര കുല വേളളര്‍ക്കും ഇടയില്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
ചിത്രത്തിന്റെ ഛായാഗ്രഹകന്‍ തേനി ഈശ്വര്‍ ആണ്. ഡിസംബറില്‍ തമിഴ്‌നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടനും-രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഉദയനിധി താന്‍ അഭിനയിക്കുന്ന അവസാന ചിത്രമാണ് മാമന്നന്‍ എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു.
കേരളത്തില്‍ ആര്‍.ആര്‍.ആര്‍, വിക്രം, ഡോണ്‍, വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ സിനിമകള്‍ വിതരണം ചെയ്ത എച്ച് ആര്‍ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
Adjust Story Font
16