'ഗർജ്ജനം'; മരക്കാർ ട്രിബ്യൂട്ട് സോങ് പുറത്തിറങ്ങി
'ഗർജ്ജനം - ദ കൗണ്ട്ഡൗൺ സ്റ്റിമുലേറ്റർ' എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്
'മരക്കാർ -അറബിക്കടലിന്‍റെ സിംഹം' തിയറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ട്രിബ്യൂട്ട് സോങ്ങുമായി ചലച്ചിത്ര പ്രവർത്തകർ. 'ഗർജ്ജനം - ദ കൗണ്ട്ഡൗൺ സ്റ്റിമുലേറ്റർ' എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം യാരോ ഇന്ത്യയുടെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്.
സംസ്ഥാന പുരസ്കാര ജേതാവ് സുജേഷ് ഹരിയുടെ വരികൾക്ക് ശബ്ദം നല്‍കിയിരിക്കുന്നത് പിന്നണി ഗായകനായ മത്തായി സുനിലാണ്. സംവിധാന മേഖലയിൽ പ്രവർത്തിക്കുന്ന സോജു ജോഷ്വായുടേതാണ് ആശയവും ആവിഷ്കാരവും. നവാഗതനായ യദു നന്ദനാണ് സംഗീതം നല്‍കിയത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാറും എഡിറ്റിങ് ജെഷിൻ അനിമോനും നിർവഹിച്ചിരിക്കുന്നു.
പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന മരക്കാർ നാളെയാണ് തിയറ്ററുകളിലെത്തുന്നത്. റിസർവേഷനിലൂടെ മാത്രം 100 കോടി ക്ലബിലെത്തിയ ചിത്രം കേരളത്തിൽ 626 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുക. മലയാളത്തില്‍ ഇതുവരെയുണ്ടായതില്‍വച്ച് ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച മരക്കാര്‍. ചിത്രം ഇതിനോടകം തന്നെ ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.
Adjust Story Font
16